katturumbu

akshareeyam.blogspot.com/

പറയാൻ ബാക്കി വച്ചത്... #feel free to @tag

Grid View
List View
Reposts
 • katturumbu 1w

  "അവൾ ഹൃദയമില്ലാത്തവൾ!!!"
  നീ ചേർന്നുന്നിൽക്കുമ്പോൾ
  ഭ്രാന്തമായി മിടിച്ചിരുന്ന
  ഹൃദയത്തെ ചൂഴ്ന്നെടുത്ത്
  ഞാനാ വഴിവക്കിൽ ഉപേക്ഷിച്ചു...
  നിന്നോടുള്ളയെന്റെ പ്രണയം
  ഹൃദയത്തിൽ നിന്ന് മുളപൊട്ടി
  ശിഖിരങ്ങൾ പന്തലിച്ചു
  പൂക്കൾ വിടരുന്നുണ്ട്...
  രക്തത്തുള്ളികളോരോന്നും
  ചെഞ്ചുവപ്പൻ ഗുൽമോഹറുകളായി
  നിലത്തേക്ക് ഇറ്റുവീഴുന്നുണ്ട്..
  ഗുൽമോഹർ ചുവട്ടിൽ നിന്ന കമിതാക്കൾ
  അടക്കം പറഞ്ഞു ചിരിക്കുന്നു:
  "അവൾ ഹൃദയമില്ലാത്തവൾ!!!"
  ©കട്ടുറുമ്പ്

 • katturumbu 3w

  കൂട്ടുകൂടി വാരിപ്പുണർന്നു നിന്ന
  വാക്കുകൾ തല്ലിട്ടു തലകീറി...
  അക്ഷരങ്ങൾ പലതായി
  കീറി മുറിഞ്ഞു...
  അവയെ പെറ്റുകൂട്ടിയ തൂലികയോ!!??
  ചോര വാർന്ന്
  അവസാനശ്വാസം വലിക്കുന്നു...
  ©കട്ടുറുമ്പ്

 • katturumbu 3w

  Special thanks @s_m_a_basi ❣️❣️

  Read More

  പകയുടെ കനലുകൾ
  തിളച്ചുമറിയുന്നൊരു
  അഗ്നിപർവതം
  ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്..
  പകയുടെ താപം
  എന്നേത്തന്നെ എരിച്ചടക്കുന്നുണ്ട്...
  അട്ടഹസിക്കേണ്ട നീ!!!
  ഒരു പിടി ചാരമായെങ്കിലും
  ബാക്കിയാകുന്നുവെങ്കിൽ
  നിനക്കുനേരെ കഠാര
  കയ്യിലെന്തുന്നൊരു
  ഫീനിക്സ് പക്ഷിയായി
  ഉയർത്തെഴുന്നേൽക്കുന്ന
  നാൾ വിദൂരമല്ല....

  -ഒരു ഇരയുടെ ഡയറികുറിപ്പ്
  ©katturumbu

 • katturumbu 4w

  @raziqu ന്റെ #sweetmemoria hash tag ന്റെ തുടർച്ചയായിയാണ് ശ്വാസംമുട്ടിക്കിടന്ന ഓട്ടോഗ്രാഫുകൾ മേശവരിപ്പിനുള്ളിൽ നിന്ന് പുറത്തിറങ്ങി ശുദ്ധവായു ശ്വസിച്ചത്.താളുകൾ മറിയവേ സ്കൂൾ ജീവിതത്തിലെ പല ഓർമ്മകളും മുന്നിൽ മിന്നിമറഞ്ഞു.അവസാന താളും അടയുമ്പോൾ കണ്ണുകൾ നിറഞ്ഞിട്ടില്ലേ എന്നൊരു സംശയം.

  മുന്നോട്ട് മറിച്ച താളുകൾകിടയിൽ ഒരു കൂട്ടുകാരി എഴുതി കൂട്ടിയ കുറെ അക്ഷരങ്ങൾ കണ്ണിലുടക്കി. പണ്ട് പറഞ്ഞു കളിയാക്കിയുരുന്ന ചെറുക്കന്റെ പേര് മുതൽ കാണിച്ചുകൂട്ടിയ പല തല്ലുകൊള്ളിത്തരങ്ങളും വിവരിക്കാൻ അവൾ മറന്നിട്ടില്ല. അക്ഷരങ്ങൾ അടുക്കിവച്ച ആ 5 താളുകളും വായിച്ചുകഴിഞ്ഞപ്പോഴും സൗഹൃദം അതിൽ വിവരിച്ചു തീർന്നിട്ടില്ല എന്ന് തോന്നി.

  Dear കൂട്ടി വട്ടപ്പേരിൽ തുടങ്ങിയ പല ഓട്ടോഗ്രാഫുകളും ഇനിയും ബാക്കിയുണ്ട്.എഴുതി തുടങ്ങി അവസാനിപ്പിക്കാതെ ബാക്കി വച്ചവ, ഒരു 'All the best' ൽ തീർന്നു പോയവ,ഒന്നും എഴുതാതെ ശൂന്യമായവ പോലും..

  ഓരോ ഓട്ടോഗ്രാഫ് താളുകളും ഒരു തിരിഞ്ഞുനോട്ടമാണ്.
  നിഷ്കളങ്കതയുടെ കുസൃതികളുടെ ഒരു സ്കൂൾ കാലത്തിലേക്ക്..
  Thank you for inspiring me to go back to those memoriezz @raziqu
  #sweetmemoria എന്ന hash tag ൽ ഇനിയും ഓട്ടോഗ്രാഫ് താളുകൾ ഉണ്ടാകുമെന്ന് കരുതുന്നു....

  Read More

  #sweetmemoria
  ©katturumbu

 • katturumbu 4w

  നീ വരുമെന്ന് ഞാനും
  ഞാൻ വരുമെന്ന് നീയും
  കാത്തിരുന്നതാവാം...
  തൊടിയിലെ തൊട്ടാവാടികൾ
  വിടർന്നും കൂമ്പിയും പല
  ഉദയാസ്തമയങ്ങൾക്ക് സാക്ഷിയായി...
  ഇന്ന് ...
  വെള്ളപുതപ്പിച്ചു തെക്കോട്ട് ചുമക്കുന്ന മൃതശരീരത്തിനും...
  അതിനുള്ളിലെ ചത്തുചീഞ്ഞ കുറേ
  കിനാവുകൾക്കും...
  ഒടുവിലെ അസ്തമയം...
  ©കട്ടുറുമ്പ്

 • katturumbu 9w

  അവർ കുറേ പനിനീർപ്പൂക്കൾ എനിക്കു നേരെ നീട്ടി...
  അവ തീരെ ഭംഗിയുള്ളതായി അനുഭവപ്പെട്ടില്ല...
  ഞാൻ അൽപ്പം ഉള്ളിലേക്ക് നടന്ന് അവിടെ നിന്നിരുന്ന കാക്കപ്പൂവുകൾ പൊട്ടിച്ചെടുത്തു...
  ഹാ!! എന്താ ചേല്!!
  കൈക്കുമ്പിളിലിരുന്നവ നിമിഷങ്ങൾക്കുള്ളിൽ വാടി കരിഞ്ഞു പോയി...
  അവർ വീണ്ടും പനിനീർപ്പൂക്കൾ എനിക്കു നേരെ നീട്ടി...
  അപ്പോഴും ഞാൻ കാക്കപ്പൂവുകൾക്ക് വേണ്ടി പരതിക്കൊണ്ടിരുന്നു....

  ©കട്ടുറുമ്പ്

 • katturumbu 9w

  എനിക്ക് നിന്നെ ഇഷ്ട്ടമല്ല!!!

  എന്റെ കരിമഷിക്കണ്ണുകൾ തേടുന്നത് നിന്നെയാണ്...
  എന്റെ കാതിലെ ലോലാക്കിന്റെ താളം നിന്റെ ശബ്ദമാണ്..
  എന്റെ പാദസര മണികൾ മന്ത്രിക്കുന്നത് നിന്റെ നാമമാണ്...
  ഞാൻ ചേർത്തുപ്പിടിക്കുന്ന തലയിണയ്ക്ക് പോലും നിന്റെ ഗന്ധമാണ്...
  അപ്പോഴും.....

  എനിക്ക് നിന്നെ ഇഷ്ട്ടമല്ല!!!

  ©കട്ടുറുമ്പ്

 • katturumbu 11w

  വിട്ടുകളയണം!!

  Read More

  ഒന്നും പറയാതെ തന്നെ നമ്മളെ മനസിലാക്കുന്ന ചിലരുണ്ട്...
  എന്താണ് അവസ്ഥയെന്ന് ഉപന്യാസം എഴുതി വായിച്ചു കേൾപ്പിച്ചാലും നമ്മളെ മനസിലാക്കാത്ത മറ്റുചിലരുമുണ്ട്...
  ©katturumbu

 • katturumbu 12w

  മറു പാതിയായി കൂടെ ചേരുന്നുവോ എന്നവൻ ചോദിച്ചു...
  അവന്റെ താലിച്ചരട് തന്റെ കണ്ണുകൾക്ക് കാണുവാനും കാതുകൾക്ക് കേൾക്കുവാനും ചുണ്ടുകൾക്ക് ശബ്ദിക്കുവാനും വേലി കെട്ടില്ലെന്നുറപ്പുണ്ടെങ്കിൽ മാത്രമെന്നവൾ ഉത്തരം പറഞ്ഞു...
  അവൻ ഒരു കെട്ട് വെള്ള കടലാസ്സുകളും മഷി നിറച്ചൊരു പേനയും അവൾക്കുനേരെ നീട്ടി...
  ആ പ്രണയം അവിടെ പൂവണിഞ്ഞു...
  അല്ല!!!
  ഒരു വിപ്ലവം കൊടികുത്തി പാറിപ്പറന്നു...
  ©katturumbu

 • katturumbu 13w

  ഇന്ന് കണ്ടവരെ
  നാളെ കാണാനായേക്കുമോയെന്ന
  അനശ്ചിതത്വത്തെ മനുഷ്യൻ
  ജീവിതമെന്ന് പേരിട്ട് വിളിച്ചു...
  ©katturumbu