kichu_parameswaran

#logophile #absquatulate #anagapesis #lypophrenia #EmotionalFool

Grid View
List View
Reposts
 • kichu_parameswaran 4d

  നീ കൊഴിഞ്ഞു പോകും മുന്നേ
  അടർത്തിമാറ്റി നടന്നകലണമെനിക്ക്..

  ഇനിയൊരു മഴപെയ്യുമുമ്പേ..
  ഇനിയൊരു വസന്തം വിടരും മുമ്പേ...

  അടർത്തിമാറ്റി നടന്നകലണമെനിക്ക്...
  നീ കൊഴിഞ്ഞു പോകും മുന്നേ

  ©kichu_parameswaran

 • kichu_parameswaran 1w

  അവൾക്കുമൊരു കഥയാവണമത്രെ..
  എന്തേന്ന് ചോദിച്ചപ്പോ പറയാ
  നിന്നെക്കാ ഭംഗിയും ആഴവും ഉണ്ടുപോലും അവയ്ക്ക്..

  കഥയിലെ നായിക ആവണം പോലും
  ഒരേ സമയം നാടോടിപ്പെണ്ണും
  നാടുമുഴവൻ ഓടിനടക്കുന്നോളും ആവണം പോലും

  തൻ്റേടമുള്ള പെണ്ണ്
  തന്നിഷ്ടക്കാരിയായ പെണ്ണ്
  പൂമ്പാറ്റ പോലൊരു പെണ്ണ്

  മഞ്ഞുപോലുരുകി എങ്ങോട്ടെന്നില്ലാതെ കാടും മലയും തഴുകിയൊഴുകി
  കണ്ണീരിനെ കാണാ കയത്തിൽ മുക്കിയോളിപ്പിച്ച്
  കടലിനെ പുണരാൻ പായുന്ന പെണ്ണ്.

  അവൾക്കുമൊരു കഥയാവണമത്രെ..

  ©kichu_parameswaran

 • kichu_parameswaran 1w

  ഒറ്റചിരാതിലെ വെട്ടം പോലെ നിന്നോർമ്മകൾ മാത്രം...
  എൻ്റെ നിലാപക്ഷി ..


  ©kichu_parameswaran

 • kichu_parameswaran 1w

  തോന്നുമ്പോ കേറി വരാനും
  നിനക്കരിശം വരുമ്പോ കുത്തിനോവിക്കാനും
  മാത്രമായിരുന്നോ പെണ്ണെ നിനക്കെന്റെ മനസുവേണ്ടത്..

  മുറിപ്പെട്ടു വൃണമായിരുന്നാലും
  ഒരുനാൾ നീ വരുമെന്നുപ്പുള്ള പോലെ
  തുന്നിക്കെട്ടി ഞാൻ സൂക്ഷിക്കാറുണ്ടിന്നും..

  വിളിക്കാതെ വരാം
  കഥപറയാം .. കുത്തി നോവിക്കാം..
  ഒടുവിൽ ചാഞ്ഞുറങ്ങാം മതിയാവോളം..

  പൊടിഞ്ഞു വീഴുന്ന ചോരത്തുള്ളികൾ നീ നോക്കണ്ട...

  വാകകൾ ഇനിയും ചോന്ന് പൂക്കട്ടെ..

  ©kichu_parameswaran

 • kichu_parameswaran 1w

  : അതെ ശൂ ശൂ..
  : മ്മ് ന്തെയ് ?
  : ഒന്ന് സംസാരിക്കാണെർന്ന്..
  : അപ്പോയിൻ്റ്മെൻ്റ് ഒണ്ടോ..?
  : ഇല്ല്യ..
  : നല്ല തെരക്കാ.. രണ്ടീസം കയ്യണ്ടി വെരും..
  ഒരു ഉച്ച ഉച്ചരക്കിങ് പോരി..
  : ഉം...
  : അല്ല ഇങ്ങളെ പെരെന്നെനു?
  : മനസ്സാക്ഷി ..!!

  ©kichu_parameswaran

 • kichu_parameswaran 1w

  യ്യോ കുട്ടാ ദേ മ്മാ...

  തിരിഞ്ഞു നോക്കാൻ പറ്റിയില്ല അതിനു മുന്നേ കിട്ടി കുട്ടൻ്റെ ചന്തിക്ക് കമ്മ്യൂണിസ്റ്റ് പച്ചെടെ തണ്ടകൊണ്ട് രണ്ട് പെട...

  സന്ധ്യ ആയില്ലെടാ... വീട്ടിൽക്ക് വന്നുടെ നെനക്ക്.. പറച്ചിലും അടുത്ത രണ്ടു അടിയും ഒരുമിച്ചായിരുന്നു..

  കുട്ടൻ തല്ലല്ലെ അമ്മെന്ന് പറയുന്നുണ്ടെലും ആരുകേക്കാൻ...

  കയ്യേപ്പിടിച്ച് അന്ന് ആ പറമ്പിന്ന് അമ്മ തന്നെ കൊണ്ടോവുമ്പോ കുട്ടനറിയില്ലേർന്ന് ഇനി ജീവിതത്തിൽ താൻ ആ പറമ്പ് തന്നിൽ എത്രമാത്രം നഷ്ടമാകുമെന്ന്..

  വീട്ടിലേക്ക് കയറിയതും വരാന്തെലേക്ക് അവനെ വലിച്ചിട്ടത്തും ചൂരൾക്കഷായത്തിൻ്റെ മെമ്പടിയോടെ മുട്ടുകാലിൽ രാത്രി അച്ഛൻ വരുന്ന വരെ നിർത്തിയപ്പോഴുമവൻ കരഞ്ഞു കൊണ്ടേ ഇരുന്നു..

  നാലു ചുമരിന്നുള്ളിൽ തളച്ചിട്ട ബാല്യവും..
  വിരിയാൻ കൊതിച്ച കൗമാരവും കുട്ടന് സമ്മാനിച്ചത് കണ്ണീർ നനവുള്ള ഓർമ്മകൾ മാത്രമാണ്..

  എന്നൊക്കെ അമ്മയെ കുറച്ചൊന്നു സ്നേഹിക്കുമ്പഴേക്കും അതിൽ നൂറിരട്ടി അവർ അവനെ നോവിച്ചിരിന്നു..

  അവർക്ക് അത് സ്നേഹമായിരുന്നത്രേ...

  പിറന്നു വീണ നാളുമുതൽ കൂട്ടിനുള്ള കണ്ണീരുപ്പിന് ഒരരുത്തിയെന്നോണം യൗവ്വനം അവനെ പറിച്ചു നട്ടു..

  പിന്നീടുള്ള ദിനത്തിലത്രയും അമ്മയുടെ വിളികളായിരുന്നു അവൻ്റെ അലാറം..

  ചാരത്തു നിക്കുമ്പോ ഒരിക്കൽ പോലും ചേർത്ത് പിടിച്ചിട്ടില്ല
  സ്നേഹം കൊണ്ട് ഒരു വാക്ക് പറഞ്ഞതായോർമ്മയില്ല...
  ഇതും സ്നേഹമാണത്രെ !!

  കുട്ടനെ പോലുള്ള മക്കളുള്ള അമ്മമാരോട് ഒരു കാര്യം മാത്രം പറയാം : കുഞ്ഞുങ്ങളാണ് , ഈ കുഞ്ഞു മുറിവുകൾ നിങ്ങൾ വിചാരിക്കും പോലെ ഉണങ്ങില്ല അതെത്ര സ്നേഹം കൊണ്ട് ഉണക്കാൻ ശ്രമിച്ചാലും.. ഈ മണ്ണും ചേറും ചേമ്പും നീലാകാശവും കണ്ടല്ലേ നിങ്ങളും വളർന്നത്, അവരും അത് ആസ്വദിക്കട്ടെ.. !! നല്ലൊരു നാളേക്ക് വേണ്ടി ഓർമ്മകൾ സ്വരുക്കൂട്ടട്ടെ...


  #Malayalam #KuttiStories

  Read More

  കുട്ടൻ്റെ അമ്മ !!

  ©kichu_parameswaran

 • kichu_parameswaran 1w

  നമ്മള് ഇല്ലാത്ത സമയം ഉണ്ടാക്കി ഓടി ചെല്ലും ഒരു മിനിറ്റ് ഒന്ന് കൂടെ ഇരിക്കാൻ..
  എന്ത് കാര്യം...
  തിരക്കല്ലെ..!!

  ©kichu_parameswaran

 • kichu_parameswaran 2w

  അകത്തളത്തിലൊരുവൻ കിടപ്പുണ്ട്..
  വയറൊട്ടി കണ്ണുകൾകുഴിഞ്ഞ്
  കണ്ണീർച്ചാലോഴുക്കിയ മുഖവുമായി..
  മുറിക്കോണിൽ വെളിച്ചത്തെ പേടിച്ച്
  കൂനിക്കൂടിയിരിപ്പുണ്ട്...
  എഴുന്നെറ്റോടാനാവാത്ത വിധം
  ഇടം കാലിൽ സ്നേഹംകൊണ്ടൊരു ചങ്ങല കെട്ടിയിരിക്കുന്നു
  പാവം അല്ലേ..?

  ©kichu_parameswaran

 • kichu_parameswaran 2w

  മടക്കം

  നനഞ്ഞിടം കുഴിച്ചു നീ എൻ്റെ
  രക്ത ധമനിയിലേക്കന്ന് സ്നേഹം പകർന്നു...
  വെളിച്ചത്തിൽ നിന്ന് നീയെന്നെ
  ഇരുട്ടിലേക്ക് മടക്കി..

  അടക്കം

  ഇരുട്ടിലാരും കൂട്ടിനില്ലാതെ
  തനിയെ സംസാരിച്ചും ഞാൻ
  എന്നിലേക്ക് തന്നെ അടങ്ങിക്കൂടി..

  ഒടുക്കം

  ഒടുക്കമൊരാറടി മണ്ണ് പുതച്ചു ഞാൻ മയങ്ങി
  ശാന്തമായി.. സ്വസ്ഥമായി..

  ©kichu_parameswaran

 • kichu_parameswaran 2w

  എണ്ണക്കറുപ്പിൻ ഇടയിലും
  നരപോലെ നിന്നോർമ്മകൾ..

  പ്രണയവും നഷ്ടവും
  തിരയും തീരവും
  നീയും ഞാനും പോലെ..
  ©kichu_parameswaran