Grid View
List View
Reposts
 • midhunzz 8w

  Happy Friendship Day

  മറക്കാൻ വയ്യ എന്ന് പറഞ്ഞ പലർക്കും നമ്മളെ ഓർക്കാൻ നേരമില്ല ..
  പക്ഷേ
  നമ്മൾ പോലും പ്രതീക്ഷിക്കാത്ത ചില സൗഹൃദങ്ങൾ നിഴലായി കൂടെ നിൽക്കുന്നു..
  ഇതാണ് കാലം തെളിയിച്ച സൗഹൃദബന്ധങ്ങൾ..


  എൻറെ എല്ലാ Mirakee സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ friendship day ആശംസകൾ നേരുന്നു..

 • midhunzz 14w

  അനേകം വാക്കുകൾ കൊണ്ട് ഹൃദയം വെട്ടിമുറിച്ചിട്ടതിനുശേഷം ഒരു പറച്ചിലാണ്
  ഞാൻ നിന്നെ സങ്കടപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല..
  പക്ഷേ ഒന്നോർക്കുക
  ആയുധങ്ങൾ കൊണ്ടുള്ള മുറിവിനേക്കാൾ എത്രയോ വലിയ മുറിവുകളാണ് വാക്കുകൾകൊണ്ടുള്ളത്.

 • midhunzz 14w

  ജീവിതം ഇതുപോലെയാണ് കാറ്റിന്റെ വേഗത്തിൽ ദിശയറിയാതെ യാത്ര ചെയ്യുന്നു..
  ആദ്യമൊക്കെ യാത്ര വളരെ മനോഹരമായിരിക്കും പിന്നെ കാറ്റു ശക്തമായി പേമാരികളാവും.പിടിച്ചു നിൽക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ ആകുമ്പോഴേക്കും യാത്ര ആ കുത്തൊഴുക്കിൽ അലിഞ്ഞുചേർന്നിരിക്കും...

 • midhunzz 14w

  തോറ്റു എന്ന് തോന്നി തുടങ്ങുമ്പോൾ പിന്തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോവുക...
  കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ..
  ഒരിക്കൽ പിന്തിരിഞ്ഞു നോക്കിയാൽ..
  ആയിരം കരങ്ങൾ നിങ്ങളെ പിന്നോട്ട് വലിക്കും..

 • midhunzz 15w

  കനവ് കാണാഞ്ഞിട്ടല്ല...കണ്ട കിനാവൊന്നും കളഞ്ഞുപോയതുമില്ല..
  പക്ഷേ...
  കടന്നുവന്ന വഴിയിൽ എന്തിനോ വേണ്ടി എല്ലാം മാറ്റി വയ്ക്കേണ്ടി വന്നു...

 • midhunzz 15w

  എല്ലാ തുടക്കങ്ങളേയും ഒരുപോലെ വിലയിരുത്തരുത്..

  ചില തുടക്കങ്ങൾ വളരെ പരാജയമായിരിക്കാം..
  പക്ഷേ എല്ലായ്പ്പോഴും പരാജയമായിരിക്കണമെന്നില്ല..

  അതുപോലെതന്നെ

  ചില തുടക്കങ്ങൾ വളരെ വിജയകരമായിരിക്കാം.
  പക്ഷേ എല്ലായ്പ്പോഴും വിജയകരമായിരിക്കണമെന്നില്ല.
  ©midhunzz

 • midhunzz 15w

  നമുക്ക് അത്രമേൽ പരിചിതമായവർ ഒടുവിൽ അപരിചിതരെപോലെ നമ്മളോട് പെരുമാറിയാൽ അത് നമ്മുടെ മനസ്സിലുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കുന്നതിലും അപ്പുറത്താണ്...

 • midhunzz 15w

  Cooking എന്ന മഹാസാഗരത്തിൽ നടന്നു തുടങ്ങിയപ്പോഴാണ് എനിക്ക് യഥാർത്ഥ സത്യം മനസ്സിലായത്...

  പാചകം ഒരു കഷ്ടപ്പാടും കലയും തന്നെയാണ്...
  എന്നും കൈയും കഴുകി ടേബിളിലെ മുന്നിൽ ഇരിക്കുന്ന ഞാൻ പല കുറ്റങ്ങളും പറയുമായിരുന്നു.. ഉപ്പു കൂടി എരിവ് കൂടി...പുളി പിടിച്ചില്ല...എന്നൊക്കെ..

  ഇപ്പോൾ സ്വന്തമായി പാചകം ചെയ്യേണ്ട അവസ്ഥ ഉണ്ടായപ്പോൾ പല പാഠങ്ങൾ ഞാൻ പഠിച്ചു...

 • midhunzz 15w

  ഒരു യാത്ര പോകണമെന്നു പ്രതീക്ഷിച്ചു പക്ഷേ യാത്ര ഇങ്ങനെയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..
  സ്വന്തം നാടിനോടുള്ള ഇഷ്ടം കൊണ്ടല്ല ജീവനോടുള്ള പേടി കൊണ്ട് മാത്രം..
  അങ്ങനെ ദുരിതങ്ങൾ പേറി കൊൽക്കത്തയിൽ നിന്നും കേരളത്തിലേക്ക് ഒരു ബസ് യാത്ര..
  കേരളത്തിലെത്തിയ ഉടൻ മാതാപിതാക്കളെ പോലും കാണാതെ Quarantine ജീവിതത്തിലേക്ക് കടക്കുന്നു...
  നീണ്ട പതിനാല് ദിവസം ഒറ്റ മുറിക്കുള്ളിൽ ജീവിതം. കൂട്ടിന് നാല് ചുവരുകൾ.
  ഇന്നെൻറെ Quarantine ദിനങ്ങൾ അവസാനിക്കുകയാണ് കൂട്ടിൽ അടച്ച കിളിയെ തുറന്നു വിടുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം ഞാനിന്നറിഞ്ഞു....

 • midhunzz 15w

  വിമർശിക്കുന്നവരെ വിശ്വസിക്കുക അവരിൽ ഒരു സത്യം ഉണ്ടാവും...
  പുകഴ്ത്തുന്നവരെ അകറ്റി നിർത്തുക അവരിൽ കാപട്യം നിറഞ്ഞിരിക്കും..
  തെറ്റുകൾ ചൂണ്ടിക്കാട്ടുകയും തിരുത്താൻ സഹായിക്കുകയും ചെയ്യുന്നവരെ കൂടെ നിർത്തുക.
  അവർ സ്വാർത്ഥർ ആയിരിക്കില്ല..