Grid View
List View
Reposts
 • mohandas 3d

  Ways

  Mourning is too easy but helpinģ is not
  ©mohandas

 • mohandas 3d

  Love

  Leave me...she screamed
  Why? ...he anguished
  To live... she said
  Dont we now? ....he perplexed
  To live FREE.... she summed up
  ©mohandas

 • mohandas 5d

  ശിവ ശിവ

  രാമ രാമ പാടിയാൽ
  രാമ രാജ്യമാകുമോ
  ©mohandas

 • mohandas 1w

  First cry

  First thing I learned in my life was to cry with out tears
  ©mohandas

 • mohandas 1w

  Wish

  I wish others to let me be me
  ©mohandas

 • mohandas 2w

  തറവാടിന്റെ മാനം കാത്ത സമാധാനത്തോടെ വല്യങ്ങുന്ന് പൂമുഖത്തെ ചാരുകസേരയിലമർന്നു, ശേഖരൻ കള്ളു പൂകി ഉള്ളാറ്റി കള്ള് ഷാപ്പിലെ ബഞ്ചിലേക്ക് ബോധം മറഞ്ഞു വീണു ... നീലി, കാത്തിരിപ്പ് തീർന്ന കാമത്തിന്റെ കറുത്ത ദണ്ഡിനാലുള്ള പ്രഹരങ്ങളേറ്റ് വികാരങ്ങൾക് ഉദകക്രിയ നടത്തി രണ്ടു തുള്ളി കണ്ണീരിലൊഴുക്കി പരിപൂർണ നഗ്നയായി ശങ്കുപിള്ളയുടെ മാസം പേശികൾക്കിടയിൽ ജീവനുള്ള ശവം പോലെ കിടന്നു....

  ശേഖരൻ പീന്നീടങ്ങോട്ട് കുത്തൊഴുക്കിൽ തുഴയും തുഴക്കാരനുമിട്ടുപേക്ഷിച്ച ഒരു തോണി പോലെയായി... മദ്യത്തിന്റെ ഒഴുക്കിൽ ഏതെക്കൊയോ ചുഴികളും വെള്ളച്ചാട്ടങ്ങളും താണ്ടി ഒരിക്കലും കരയടുക്കാനാഗ്രഹിക്കാത്ത വിധം അകലങ്ങളിലേക്ക് നിർവിഘ്നം ഒഴുകിയകന്നു ... തടയിട്ട് നിന്ന വല്യങ്ങുന്നിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവനിലെ വികാര വിക്ഷോഭങ്ങളുടെ അടിയൊഴുക്കുകൾ .. ആവശ്യപ്പെടുന്നത്ര പണം ,അത് കിട്ടും വരെയവൻ ഒറ്റക്കല്ലിൽ ഭ്രാന്തന്റെ ബാധ കൂട്ടിയുറയും ... ഉറക്കമില്ലാത്ത രാത്രികളിലേതെങ്കിലും ഒന്നു തെളിയുമ്പോൾ ഉമ്മറത്ത് ചാരു കസാലയിൽ അവനായി ഒരു പണക്കെട്ട് ഉണ്ടാകും ... അത് തീരും വരെ ഒറ്റക്കല്ലിൽ പിന്നെ ശേഖരന്റെ ഗന്ധമുണ്ടാകാറില്ല ...

  Read More

  മാനിനി 12

  തെക്കേ തൊടിയിൽ വാസൂട്ടന്റെ നെഞ്ചിന്റെ ചൂടു പറ്റി കിടന്ന് മണിക്കുട്ടി നീലിയെയും അവളുടെ മുലക്കണ്ണുകളെയും നോക്കി നാക്ക് നീട്ടി ചിരിക്കും ... നീലി നിർജീവം അവളെ നോക്കിക്കിടക്കും ... ചിലപ്പോൾ, ചിലപ്പോൾ മാത്രം പെട്ടെന്ന് ചാടി എഴുന്നേറ്റ് വാസൂട്ടനിൽ നിന്നും അവളെ വാങ്ങി മാറോട് ചേർത്ത് പാലു കൊടുക്കും ... ആ പാൽ മധുരം തേടിയുള്ള യാത്രയാണ് മണിക്കുട്ടിയുടെ ചിരിയെങ്കിലും അമ്മയുടെ കണ്ണു നിറയുമ്പോളെല്ലാം കുഞ്ഞാണെങ്കിലും മണിക്കുട്ടി നോട്ടം മറച്ച് വാസൂട്ടന്റെ നെഞ്ചിലെ വേർപ്പിന്റെ ഉപ്പ് നുണഞ്ഞുറങ്ങും ... ആ മധുരത്തിനും ഉപ്പിനും സ്നേഹത്തിന്റ രുചി തന്നെയായിരിന്നു അവളറിഞ്ഞത് ...
  കാമ കേളിയുടെ ആറാം നാൾ ആടി മടുത്തവശനായ ശങ്കു പിള്ള ഏഴിന്റെന്ന് കാലത്ത് നീലിയെ തെക്കേ തൊടിയിൽ കൊണ്ടു നിർത്തിയിട്ട് പോയതാണ് .. പിന്നെ വന്നിട്ടില്ല .... ചോദിക്കാനിറങ്ങിയ വാസൂട്ടന്റെ മുന്നിലേക്ക് കയറി നിന്ന നീലി നിശബ്ദം അച്ഛനെ തടഞ്ഞു ... അവളുടെ ഉള്ളിലുരുകിയുറഞ്ഞുയിരുണരുന്ന കുഞ്ഞിന് തനിക്കാകും വരെ തുണയാകാനന്നുറപ്പിച്ചതാണയാൾ ... അങ്ങനെ മകളുടെ മകൾക്ക് അച്ഛനും അപ്പൂപ്പനുമായി അയാൾ ...
  ©mohandas

 • mohandas 2w

  മണ്ണിന്റെ മക്കളായിരുന്നു വനദേവതയും ജലദേവതയും ... ഒത്തൊരുമിച്ചു വളർന്നെങ്കിലും ജലദേവതക്ക് തന്നേക്കാൾ സുന്ദരിയും സമ്പന്നയുമായ വനദേവതയോട് ഉള്ളിലസൂയയുണ്ടായിരുന്നു .. അങ്ങനെയിരിക്കെ ഒരു ദിവസം മനുഷ്യൻ എന്ന മണ്ണിനോട് ഇല്ലാത്ത ബന്ധം പറഞ്ഞു കൂടെ കൂടി... സ്നേഹിക്കാൻ മാത്രമറിയുന്ന മണ്ണവന്റെ കളവ് മനസിലാക്കിയെങ്കിലും അറിയാത്ത ഭാവം നടിച്ചു..
  അങ്ങനെയിരിക്കെ ഒരു ദിവസം അവൻ വനദേവതയെ കണ്ടു .. തനിക്ക് താങ്ങാകാൻ ഒരു കമ്പ് അവൻ അവളോട് ചോദിച്ചു ... അവൾ സന്തോഷത്തോടെ സൗന്ദര്യത്തിന്റെ ഭാഗമായ മരത്തിൽ നിന്നും ഒരു കമ്പവന് നൽകി ..പിറ്റേന്നവൻ വന്നത് ഒരു കോടാലിയുമായിട്ടായിരുന്നു ... അപകടം മനസിലാക്കിയ വനദേവത ആ കോടാലി ജലദേവതക്ക് തട്ടിത്തെറുപ്പിച്ചു കൊടുത്തു ... ജലദേവത പക്ഷേ അസൂയ കാരണം തന്റെ ഉള്ളിൽ സൂക്ഷിച്ച സ്വർണ്ണം ചാലിച്ച് ആ കോടാലി മനുഷ്യന് നൽകി ..

  Read More

  നിലനിൽപ്പ്

  പക്ഷേ അതിലും വലുതാണ് വനദേവതയുടെ സമ്പത്തെന്നറിയാമായിരുന്ന മനുഷ്യൻ ഇരുമ്പ് കോടാലി തന്നെ ആവശ്യപ്പെട്ടു ... ജലദേവത സ്വർണം കഴുകി പഴയ കോടാലി അവന് നൽകി .. സഹോദരിയാൽ ചതിക്കപ്പെട്ട വനദേവത പിന്നെ അനങ്ങിയില്ല .. മനുഷ്യനാകട്ടെ അവളുടെ സൗന്ദര്യവും സമ്പത്തും വെട്ടിമുറിച്ചെടുത്തു ... എല്ലാം നഷ്ടപ്പെട്ട വനദേവത മണ്ണിന്റെ മാറിൽ ചേർന്നു കിടന്നു ... പക്ഷേ താൻ കൊടുത്ത കോടാലി തനിക്ക് കോടാലിയാകുമെന്ന് ജലദേവതയന്നറിഞ്ഞില്ല .. വനദേവതയുടെ സമ്പത്ത് കൈക്കലാക്കിയ ശേഷം മനുഷ്യൻ ജലദേവതയുടെ സ്വർണമൊളിപ്പിച്ചിരിക്കുന്ന മണൽ തരികൾ തേടിയെത്തി ... അവൾ മെലിയാൻ തുടങ്ങി ... മരങ്ങൾ പോയതോടെ മഴയും പോയി .. അങ്ങനെ അവളുടെ ദേഹം ചുക്കി ചുളിഞ്ഞു .. ഒടുവിലൊരു നീരാവിയായി അവളവസാന ശ്വാസത്തോടൊപ്പം ആകാശത്തിലേക്ക് മറഞ്ഞു ... അവരുടെ സമ്പത്ത് മുഴുവൻ നേടിയ മനുഷ്യൻ മണ്ണിനെ നോക്കി അലറിച്ചിരിച്ചു കൊണ്ടിരുന്നു .. ചിരിച്ചു ചിരിച്ചവൻ തളർന്നു ... ക്ഷീണമകറ്റാനായി തിരഞ്ഞപ്പോളവനറിഞ്ഞു സമ്പത്തല്ലാതെ കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ കൈയിലില്ലയെന്ന് .... അവൻ ആഹാരം തിരഞ്ഞിറങ്ങി .. മുകളിൽ വെയിലും താഴെ വരണ്ട മണ്ണും മാത്രം ... അവൻ തളർന്നു വീണു ... മണ്ണവനെ മടിയിൽ കിടത്തി .. വനദേവത തന്റെ സമ്പത്തിലവശേഷിച്ച കുറച്ച് ചുള്ളിക്കമ്പുകൾ അവന് മേൽ വച്ചു ... ചൂടേറ്റവ കത്തിയാളി .. മനുഷ്യൻ ചാരമായി മണ്ണിലമർന്നു ... അവന്റ ശരീരം കത്തിയുയർന്ന പുകയിലൂടെ ആകാശത്തൊളിച്ചിരുന്ന ജലദേവത വീണ്ടും മണ്ണിലേക്ക് വന്നു ... സഹോദരിമാർ വീണ്ടും കണ്ടു മുട്ടി ... തെറ്റു മനസിലാക്കിയ ജലദേവത വന ദേവതയുടെ കാലിൽ വീണു.. അവിടെ സ്നേഹത്തിന്റെ ഒരു ചെടി മുളച്ചു ... വീണ്ടും മണ്ണിൽ കാടും പുഴയും വന്നു ...
  ©mohandas

 • mohandas 3w

  ഈവ

  ആദാമിന്റെ വാരിയെല്ല് ശക്തിയേറിയതും നഗ്നവുമായിരുന്നു..
  തന്റെ നഷ്ടം മറയ്ക്കാൻ അവനതിനെ വസ്ത്രങ്ങളാൽ മൂടി സംസ്ക്കാരത്തിന്റെ പെട്ടിയിൽ സദാചാരത്തിന്റെ താഴിട്ട് പൂട്ടി വച്ചു ...
  ©mohandas

 • mohandas 3w

  Fight corona

  Be positive
  Stay negative
  ©mohandas

 • mohandas 3w

  വാസൂട്ടൻ കവലയിലേക്കിറങ്ങിയതിന് തൊട്ടു പിറകേ നീലി പത്തായ പുരയിലേക്ക് നടന്നു ... ശേഖരൻ വളരെ മുന്നേ തന്നെ അവിടെയെത്തിയിരുന്നു ... കടിച്ച് തുപ്പിയ നഖങ്ങൾ താഴെ ചത്തു മരവിച്ച് കിടക്കുന്നത് നീലി കണ്ടു.. അതിലൊന്നിനു തന്റെ മുഖമല്ലേയെന്ന് അവൾക്ക് തോന്നി ... ഒരു ദീർഘ ശ്വാസം അവളോട് ചോദിക്കാതെ ഇറങ്ങിപ്പോയി ... അതിന്റെ ഗന്ധം മതിയായിരുന്നു ശേഖരന് ... അവൾ വിളിക്കും മുന്നേ അവൻ തിരിഞ്ഞു ..
  ചുണ്ടുകളറിയാതെ വിളിച്ചു പോയി

  എന്റെ നീലമ്മോ ..
  മറുപടിയായ് വന്നത് ഉരുൾപൊട്ടിയൊഴുകും പോലെ ഉള്ളു പൊട്ടിയൊഴുകിയ കണ്ണീരാണ് ...
  ശേഖരന് ആ കണ്ണ് തുടച്ചു ..അവളെ അവന്റെ നെഞ്ചോട് ചേർത്തു ...
  പക്ഷേ അവൾ പെട്ടെന്ന് കുതറി മാറി .. കണ്ണീര് മാറിയാ കണ്ണ് കത്തിത്തുടങ്ങി ...
  പതിവില്ലാത്ത ആ രൂപ മാറ്റത്തിലൊന്നു പകച്ചെങ്കിലും അവൻ ചോദിച്ചു
  എന്താ പറയാനുണ്ടെന്നു പറഞ്ഞത് ?
  അവളുടെ കണ്ണിലെ തീ മാഞ്ഞു ഭയം നിറയുന്നത് ശേഖരൻ കണ്ടു ...
  ഇനിയും പറയാതിരിക്കാൻ വയ്യ ... അവൾ നിന്നു വിറക്കുകയാണ് ..
  നീലി ... ഞാനുണ്ടാകും കൂടെ എന്താണെങ്കിലും .. അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ...
  അവളുടെ കണ്ണുകളൊന്നു പുച്ഛിച്ചു ചിരിച്ചില്ലേ എന്ന് ശേഖരന് തോന്നി ...
  കുറച്ച് നേരം എന്തോ ഓർത്ത് നിന്നിട്ടൊരു നെടുവീർപ്പോടെ നീലി പറഞ്ഞു ...
  ഞാൻ ഗർഭിണിയാണ് .. ഒറ്റക്കല്ലിലെ കുഞ്ഞിന് ചായക്കടക്ക് പിന്നിലെ പറമ്പിന് പകരം ശങ്കുപിള്ള പിതൃത്വം വഹിക്കും .. വല്യങ്ങുന്നിന് അച്ഛൻ വാക്കു കൊടുത്തിട്ടുണ്ട് ...

  Read More

  മാനിനി 11

  നീലി , ഞാൻ , എനിക്ക് ...ശേഖരൻ പറഞ്ഞു തീരും മുന്നേ പത്തായ പുരയുടെ വാതിൽ ചവുട്ടി തുറന്ന് വല്യങ്ങുന്നും പിറകിലായി ശങ്കു പിള്ളയും അകത്തേക്ക് വന്നു ... തറവാട് മുടിക്കാനുണ്ടായവനേ എന്നും പറഞ്ഞൊരൊറ്റ അടിയായിരുന്നു.. ശേഖരൻ വീണു പോയി .. ഭയന്ന് വിറച്ചൊരു മൂലയിലേക്കൊതുങ്ങിയ നീലിക്ക് നേരെ മദമിളകിയ കൊമ്പനെ പോലെ അയാൾ നടന്നടുത്തു ...
  വാല്യക്കാരത്തിപ്പെണ്ണിന് വശീകരിച്ചു പാർക്കാൻ ഒറ്റക്കല്ലിലെ ചെക്കനെ തന്നെ വേണമല്ലെ .. തന്തയാരെന്നറിയാത്തൊരു ഗർഭമുണ്ടാക്കീട്ടതെന്റെ ചെക്കന്റെ മേൽ വച്ച് കെട്ടി ഒറ്റക്കല്ലിൽ കേറി പാർക്കാന്ന് വച്ചാണേൽ ഞാൻ വാസൂട്ടനോടായിട്ടന്ന് പറഞ്ഞത് തന്നെയെ ഇപ്പോഴും പറയാനുള്ളു .. നീലിയുടെ ചെവിയിലായ് പതിയെ അവൾക്ക് കേൾക്കാൻ മാത്രം പാകത്തിനങ്ങുന്നതാവർത്തിച്ചു ...
  " തീറ് തന്ന കുടിലിലിട്ട് പച്ചക്ക് കത്തിച്ചുകളയും നിന്നെയും നിന്റെ അച്ഛനേയും " ഇനി നീട്ടണ്ട ശങ്കുവേ നാളെ തന്നെ സ്ഥലം നിനക്കെഴുതി തരാം ... നാളെത്തന്നെ ഏതേലും കോവിലിൽ വച്ച് വേളിയും നടത്തണം ... പാല് കൊടുത്ത കൈക്കിട്ട് കൊത്തുന്ന പാമ്പിന്റെ കൊണമാണിവറ്റകൾക്ക് .. എപ്പഴാ കൊത്തുന്നേന്ന് പറയാൻ പറ്റില്ല ... "
  "അങുന്നു പറയും പോലെ.."ശങ്കു പിള്ള പറഞ്ഞു ..
  നീലി ശേഖരനെ അവസാനമായൊന്നു നോക്കി .. അവന്റെ കണ്ണുകളിൽ ഭയം മാത്രം കണ്ടിട്ടാകും തല കുനിച്ചവളിറങ്ങി നടന്നു ... പിറ്റേന്നാ കഴുത്തിൽ ശങ്കു പിള്ള താലികെട്ടി ...
  ( വിഷം പടർന്നു കയറട്ടെ)
  ©mohandas