Grid View
List View
 • nandhuravi 16w

  മദ്രാസ് ഒരുപാടു വളർന്നു ഒപ്പം ആനന്തും.വർഷങ്ങൾ വീണ്ടും കടന്നുപോയി.
  ബ്രിട്ടീഷ് അക്രമവും വളർന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരുപാട് സമരഭാടന്മാർ ജയിലിൽ കഴിയേണ്ടിവന്നു.

  ജയിലിലെ സഖ്യ വലിയരീതിയിൽ വളർന്നപ്പോൾ ഒരുപാടു പേരെ വധശിക്ഷയ്ക്കു വിധിച്ചു.മനുഷ്യനെ മൃഗിയമായി ഉപദ്രവികകാൻ തുടങ്ങി. ഉപദ്രവത്തിൽ പലരും മരിച്ചു. ഈ വാർത്ത പുറംലോകം അറിയുന്നത് വളരെ വൈകിയാണ്.

  ആനന്തിന്റെ നേതൃത്വത്തിൽ ജയിൽ മേധാവിയെ വധിക്കാൻ അവർ തീരുമാനമെടുത്തു. മടങ്ങി വരുന്ന ബ്രിട്ടീഷ് ഉദ്ധിയോഗസ്ഥനെ കാത്തു അവർ കാത്തിരുന്നു. വളരെ തന്ത്ര്പൂർവം അയാളെ പിടിച്ചു. കുതിരയിൽ വടം വലിച്ചുകെട്ടി നഗരത്തിലൂടെ അയാളെ കൊണ്ട് റോന്തു ചുറ്റി. സംഭവശേഷം ആനന്ദിനെ അറസ്റ്റ് ചെയ്യാൻ ഓർഡർ എത്തി.

  1940ലെ ഒരു അർദ്ധരാത്രി സമയം. ആനന്ദ് താമസിച്ചിരുന്ന കെട്ടിടത്തിനു വെളിയിൽ ബ്രിട്ടീഷ് പട്ടാളം തടിച്ചു കൂടി. ആയുധങ്ങളുമായി അവർ ആനന്ദിനെ കാത്തുനിന്നു.
  ഒരുപാടു കാത്തുനിന്ന അവർ കെട്ടിടത്തിനു നേരെ വെടിഉതിർക്കാൻ ബ്രിട്ടീഷ് ജനാർൽ ഓർഡർ ഇട്ടു. ആ വെടിവെയ്പ്പിൽ ആ കെട്ടിടത്തിൽ താമസിച്ച സാധാരണകാരയ ഒരുപാട് പേർ മരിച്ചു.

  പിറ്റേന്ന് വാർത്ത ആറിഞ്ഞു ആനന്ദ്ഉം സംഗവും അവിടെ എത്തി.അവർ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു.

  മനസ്സിൽ എന്തോ ഉറപ്പിച്ചു അനന്ദ് ദൂരെക്ക് നടന്നുപോയി....

  തുടരും......

  Read More

  തലതൊട്ടപ്പൻ (3)

  ഭാഗം-3
  ©nandhuravi

 • nandhuravi 17w

  ജയിൽമോചിതനായി അനന്ദ് ബോബയിലേക്ക് തിരിച്ചെത്തി. ഒരുപാടു അലഞ്ഞു നടന്നു മോഷ്ടിച്ചു ഭക്ഷണം കഴിച്ചു, ചെറിയജോലികൾ ചെയ്തു അവൻ അവിടെ തുടർന്നു. 12കൊല്ലം അവൻ ആ നഗരത്തിൽ ജീവിച്ചു അനന്തിനോപ്പം നഗരവും വളർന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവും ശക്തി പ്രാപിച്ചു. ഒരുപാടു കൂട്ടകൊലകളും ആ നാഗരത്തിൽ അരങ്ങേറി. എങ്ങും സ്വതന്ത്രഇന്ത്യയ്കയിയുള്ള പോരാടങ്ങൾ പ്രക്ഷോഭങ്ങളും അലയടിച്ചു.തന്റെ ഉള്ള സമ്പാദ്യയവുമായി അനന്ദ് നാട്ടിലേക്കു തിരിച്ചു.
  1935ൽ പകൽ 5.30നു അനന്ദ് നാട്ടിലേക്കു യാത്ര തിരിച്ചു യാത്രയിൽ അവൻ കിരൺ ചന്ദ് എന്നയാളെ പരിചയപെട്ടു. 59വയസുള്ള വ്യാപരിയാണ് അയാൾ. ബോബയിൽ വലിയ അസ്ഥിയുള്ള അയാൾ അവിടുത്തെ ഒരു പ്രമാണി സൃഷ്ടൻ കൂടിയാണ്.സ്വാതന്ത്ര്യം എന്ന ആശയം വളർന്നപ്പോൾ അതിനായി ഇറങ്ങി തിരിച്ചു കിരൺ ചന്ദ് പഞ്ചാബിലെ തന്റെ ഉറ്റ സുഹൃത്തായ ഗോപലിന്റെയും അയാളുടെ സുഹൃത്തുക്കളുടെയും കൂടെ അയാൾ പുതിയ ഒരു ഗ്രൂപ്പുണ്ടാക്കി അക്രമത്തിലൂടെ സ്വാതന്ത്രം നേടിയെടുകാം എന്ന ആശയമാണ് ആ ഗ്രൂപ്പിന്റെ ആര്ഭത്തിന് കാരണമായതു. ബോംബയിൽ ബ്രിട്ടീഷ് ജനറൽ ആയിരുന്ന ഹെൽവ തോസനും അദ്ദേഹത്തിന്റെ പത്നി ജൂലിയ തോസാനെയും വധിച കുറ്റത്തിന് ഗോപാലിനെ വധശിക്ഷക്ക് വിധിച്ചു.കിരൺ ചന്തിന്റെ സ്വത്തുകൾ കണ്ടുകെട്ടി.അയാൾ മദ്രാസിലേക്കു നാടുവിടുകയാണ്.കഥകൾ കേട്ട ശേഷം ആനന്ദ് ചന്തിനോപം കൂടി.ഇരുവരും മദ്രാസിൽ എത്തി പലയിടങ്ങളിലുമായി താമസിച്ചു.അവർ അവിടെ പുതിയ ഒരുഗ്രൂപ്പിന് തുടക്കം കുറിച്ചു. അധികം വൈകാതെ തന്നെ മദ്രാസിലെ അറിയപ്പെടുന്ന ഒരു ചാവേറുഗ്രുപ്പും, ബ്രിട്ടീഷ് പേടി സ്വാപ്നവുമായി അതു മാറി.
  സാധാരണ ജീവിതം നയിച്ചവരാണ് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.നേതൃത്വം അനന്ദിനെ ഏല്പിച്ചു കിരൺ ബോംബെയിലേക്ക് മടങ്ങി. തന്റെ പത്നിയുടെ വിയോഗമാണ് കിരൺ ചന്തിനെ ആ തീരുമാനത്തിൽ എത്തിച്ചത്.

  അയാൾ കടലിന്റെ ദൂരെക്ക് നോക്കി നിന്നു

  തുടരും.........

  Read More

  തലതൊട്ടപ്പൻ (2)

  ©nandhuravi

 • nandhuravi 17w

  തലതൊട്ടപ്പൻ

  രക്തത്തിൽ കുതിർന്ന് കിടന്ന അയാളുടെ അടുത്തേക് ഒരു ചെറുപ്പകാരൻ നടന്നു വന്നു. രുക്ഷമായ അയാളുടെ നോട്ടത്തിൽ പ്രതികാരത്തിന്റെ അഗ്നി ആളിനിന്നു. അയാൾ മേല്ലെ അടുത്തേക് വന്നു മുട്ടുകുത്തി അവിടെ ഇരുന്നു. തന്റെ കയ്യിലിരുന്ന ചെറിയ പിസ്റ്റൽ എടുത്തു അയാൾ എതിരാളിയുടെ നേരെ നീട്ടി.


  കൊല്ലവർഷം1913.
  ബ്രിട്ടീഷ് ഇന്ത്യ ഭരണം. പട്ടിണിയും പരിവേട്ടവുമായി ധാരാളം കർഷകർ ആത്‍മഹത്യ ചെയ്തു. ഒരു കർഷക കുടുംബത്തിൽ ആത്‍മഹത്യ ചെയ്ത 12പേരിൽ ഒരാൾ മാത്രം രക്ഷപെട്ടു. 13വയസുള്ള ഒരു ബാലൻ. അവനെ എസ്റ്റേറ്റിൽ ജോലിചെയുന്ന ഒരു കുടുംബം ദത്തെടുത്തു.ഏലത്തിന്റെയും തയ്‌ലയുടെയും കൃഷികിടയിൽ ഓരോ ദിനവും ദളിതു സ്ത്രികളുടെ ചേതന അറ്റ ശരീരങ്ങളായി അവന്റെ കാഴ്ച. 17വയസിൽ ബ്രിട്ടീഷ് ജനറലിന്റെ ബംഗ്ലാവിൽ അവൻ കുശനികാരനായി രാത്രി കാലങ്ങളിൽ സ്ത്രികളുടെ അലർച്ച.. അവനു പേടിസ്വാപനമായി. ഒരിക്കൽ അവൻ കണ്ട കാഴ്ച അവനെ പേടിപ്പെടുത്തുന്നതായിരുന്നു. ജനറൽ തന്റെ കമവെറിക്കു മുൻപിൽപിടയുന്ന ഒരു ബാലികയെ അവൻ കണ്ടു. ഭയം അവനെ വെറും കാഴ്ചകാരനാകിമാറ്റി.അവിടെനിന്നും അവൻ മടങ്ങി. അടിമകളുമായി പോകുന്ന തീവണ്ടിയിൽ അവൻ യാത്ര തിരിച്ചു. യാത്ര ചെന്നെത്തിച്ചത് ബോബയിലാണ്. വലിയ ബ്രിട്ടീഷ് പട്ടണം അവനെ വരവേറ്റു. കാലങ്ങൾ അവൻ അവിടെ ജോലിചെയ്തു. കൂടെ ജോലിചെയുന്ന സ്ത്രിയെ നഗ്നയാക്കി തെരുവിൽ നടത്തിയ ബ്രിട്ടീഷ് ഉദ്ധിയോഗസ്ഥന്റെ കൈ മുറിച്ചു മാറ്റിയകുറ്റത്തിന് 24ആം വയസിൽ അവൻ ജയിലിലായി. അവടെനിന്നാണ് അവനു പുതിയ ഒരുപേര് ലഭിച്ചു
  "ആനന്ദ്. നീണ്ട 5കൊല്ലം അവൻ തടവുശിക്ഷ അനുഭവിച്ചു. 29വയസിൽ ജയിലിൽനിന്നും മുക്തനായി ആനന്ദ് പുറത്തിറങ്ങി.

  തുടരും...........................