Grid View
List View
Reposts
 • navyapc 3w

  #സമാധാനം

  Read More

  സമാധാനം ഉണ്ടേൽ എല്ലേ,
  വേണ്ടുന്നവരിക്കു വീതിച്ചു കൊടുക്കാൻ പറ്റു..

  വർഷങ്ങൾ പോയത് പോലുമറിയാതെ-
  എന്നിൽ നിന്നും അത്,
  നഷ്ടമായിന്നേക് ആറുവർഷം....

  ©navyapc

 • navyapc 4w

  അപരിചിതരിൽ നിന്നും പരിചിതമായ ആ
  വർണലോകത്തിൽ നിന്നുല്ലസിച്ചൊരു ശലഭത്തിൻ ആയുസ്സുപോൽ നിശ്ചിതമായിരുന്നുവോ
  നമ്മുടെ ഈ പ്രണയവും !!!


  ©navyapc

 • navyapc 4w

  എത്രയൊക്കെ നമ്മൾ ഒരാളെ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടാലും, സ്നേഹിച്ചാലും,
  അതിനൊന്നൊരു വിലയും അവരു കല്പിക്കില്ല.

  അതിനെ അവരെ തെറ്റ് പറഞ്ഞിട്ടൊരു ഒരു കാര്യവുമില്ല ട്ടോ.

  മറിച്ച്
  എത്രമേൽ അവരു നമ്മെ കുത്തി നോവിച്ചാലും, വീണ്ടും വീണ്ടും മുറിവേൽക്കാനായി നിന്നു കൊടുക്കുന്ന നമ്മുടെ മനസിനെ പറഞ്ഞാമതിയല്ലോ..

  അല്ലെ??

  ©navyapc

 • navyapc 4w

  Special Dedication

  ഇന്നും എന്നും നിന്റെ ഓർമകളിൽ ലയിക്കാനാണെനിക്കിഷ്ട്ടം.... ❤️

  Read More

  നീ

  ഒരു കുടക്കീഴിൽ അന്നു നാം കണ്ട സ്വപ്നങ്ങളെ നെഞ്ചിലേറ്റി ഏകാന്തതയുടെ മടിത്തട്ടിൽ നിന്നുലയുന്ന എന്റെ മനസ്സിന്നെനോടു മന്ദ്രിച്ചു, ഇനിയും ഇങ്ങനെ എത്രനാൾ ???

  കണ്ണീർ പുഴയാലലിയുന്ന എന്റെ കണ്ണുകളും ഇന്നെന്നോട് ചോദിച്ചു!!
  പകച്ചു പോയ ഒരു നോട്ടമല്ലാതെ മറ്റൊന്നിനും എനിക്കൊരു മറുപടി ഉണ്ടായിരുന്നില്ല.

  പ്രിയേ,
  ഈ ആഴിയുടെ മടിത്തട്ടിലിരുന്നു ലയിച്ച എന്റെ മനസെന്നോടു കേഴുന്നു - ഒരിറ്റു സ്‌നേഹാതിനായ്.

  പറയൂ സഖി,
  ഏകമാം വഴിവക്കിൽ ഇനിയും ഇങ്ങനെ എത്രനാൾ???

  കരകവിഞ്ഞൊഴുകുന്ന മനസിനെ ഇനിയും എത്രനാൾ എനിക്കിങ്ങനെ പിടിച്ചു വെക്കാനാവും !!!

  സ്വന്തമാവില്ലെന്നറിഞ്ഞും നിന്റെ ഓർമകളെ നെഞ്ചോട് ചേർത്ത് പിടിക്കാനായിരുന്നു അന്നും എനിക്കിഷ്ടം.

  നഷ്ടങ്ങളെ ഓർത്ത് കരയാൻ മാത്രമുള്ള എന്റെ വിധിയെ നോക്കി ഞനൊന്നു ചിരിച്ചു.

  ഞാൻ കണ്ട സ്വപ്നത്തിൻ താഴികയിൽ എന്നും എന്റെ നെഞ്ചോടു ചേർത്തുകിടക്കുന്ന മുഖം ഇന്നും നിന്റേതു മാത്രമാകുന്നു..

  ©navyapc

 • navyapc 6w

  നിന്റെ മൗനത്തിൽ പോലുമുണ്ട് ആ ഉത്തരം.

  ©navyapc

 • navyapc 7w

  I'll be with you in spite of everything, I Promise!!!

 • navyapc 8w

  ഈ വാശിയും വെറുപ്പുമൊക്കെ ആരിക്കുവേണ്ടിയാണ് ?

  തെറ്റുകൾ ക്ഷമിക്കാനും തിരുത്താനും ഉള്ളതാണ്.

  മറക്കാനും ക്ഷമിക്കാനും പറ്റാവുന്ന കാര്യങ്ങൾ ആണേൽ, ചിരിച്ചങ്ങു തള്ളുക.

  കാലത്തോടൊപ്പമുള്ള ഓർമ്മതൻ മുറിവ് മായിച്ചു കളയാൻ പറ്റാത്തതായിട്ടുണ്ടോ സുഹൃത്തേ!!!


  ©navyapc

 • navyapc 8w

  കഴിഞ്ഞതൊക്കെ മറന്നു എന്ന് നടിക്കൻമാത്രമേ നമ്മൾ മനുഷ്യരെ കൊണ്ട് സാധിക്കു, കാരണം-
  ഒരായിരം കാര്യങ്ങൾ കൈകാര്യം ചെയുന്ന എല്ലാ മനുഷ്യരുടെ മനസൊന്നു ചികന്നുനോക്കിയാൽ കാണാം,
  ആരോടോ എപ്പോഴോ പറയാൻ ബാക്കിവെച്ച ചില കഥാവശിഷ്ടങ്ങൾ.


  ©navyapc

 • navyapc 8w

  നിന്നിലെ എന്നെ മറന്ന നിന്നോട് എനിക്ക് ഇപ്പഴും പ്രണയമാണ്.

  ©navyapc

 • navyapc 8w

  ജീവിക്കാം നമുക്കെല്ലാവർക്കും !!!

  Read More

  കാലമാം പൊൻചക്രത്തിൻ തിരശീല മാറും മുന്പേ ജീവിക്കാം - നമ്മൾക്കെല്ലാവർക്കും.
  സന്തോഷമായി.

  ©navyapc