Grid View
List View
Reposts
 • neelimayil 2d

  അല്ലയോ ദേവി...

  "അംഗലാവണ്യമേറുന്ന
  സൗന്ദര്യശിൽപ്പങ്ങളുടെ ഉടലാൽ
  സൃഷ്ടിക്കപെട്ട, അനേകായിരം അപ്സരസ്സുകൾക്കു നടുവിൽ
  നീ മുഖം മറച്ചു നിൽക്കുമ്പോഴും,

  നീല രാവിലെ ചന്ദ്ര പ്രഭയാൽ... വിശ്വമോഹിനിയായി പര ബ്രഹ്‌മാവിനാൽ സൃഷ്ടിക്കപ്പെട്ട നീയും,

  നിന്റെ ദശശത നയനങ്ങളിലെ
  കത്തി ജ്വലിക്കുന്ന,അതിതീക്ഷണമായ
  ചൈതന്യ രശ്മികൾ നിറഞ്ഞ
  ഓരോ ഭാവവും, ഓരോ നോട്ടവും...

  എന്തോ...എന്നോട് പറയുവാൻ
  എന്നും വെമ്പുന്നുണ്ട്,

  എന്നാൽ നീയറിയാതെ തന്നെ
  അത്, ഒരു അശരീരിയായി
  എന്റെ കാതുകളിൽ മുഴങ്ങുന്നുമുണ്ട്...

  നിന്റെ പ്രണയ സാഫല്യത്തിനായ്
  തേരിലേറിയ നാൾ മുതൽ,

  എന്റെ യാഗശ്വങ്ങൾ നിന്നിലേക്ക്
  എന്നെ എത്തിക്കുവാൻ മാത്രമാണ്,

  ഓരോ ചുവടും വെൺമേഘങ്ങൾക്കിടയിലൂടെ പിഴയ്ക്കാതെ വയ്ക്കുന്നത്..."

  "ഈ രണഭൂമിയിൽ അറ്റുപോയ ശരീരവിഷ്ടങ്ങളെ, കറുത്ത കഴുകന്മാർ ആർത്തിയോടെ കൊത്തി വലിക്കുമ്പോഴും,

  ഏകനായ നിന്ന് പടപൊരുതാൻ
  എന്റെ കരങ്ങൾക്കും, കണ്ണുകൾക്കും
  ഇന്നും, എന്നും ഊർജ്ജം പകർന്നത്,

  നിന്റെയാ വലിയ കരിമിഴിക്കണ്ണുകളിൽ നീയെനിക്കായ്‌ കാത്തുസൂക്ഷിച്ച,

  നിന്റെയാ ചുവന്ന അധരങ്ങളാൽ
  എന്നിൽ നിന്ന് മറച്ചു വെച്ച,

  എരിഞ്ഞടങ്ങാത്ത തീവ്ര പ്രണയത്തെ നീയൊരിക്കൽ എങ്കിലും,

  ഈ 'പ്രണയത്തിന്റെ പ്രവാചകൻ '
  എഴുതി തീർന്ന, ദേവാനുരാഗത്തിന്റെ
  ആദ്യ ഗ്രന്ഥത്തിൽ,

  ആദി മുതൽ, അന്ത്യം വരെ
  ഓരോ ഏടുകളിലും...
  നിന്നിലെ ജ്വലിക്കുന്ന പ്രണയത്തെ പ്രതിഷ്ഠിക്കുവാൻ,
  നീയൊരു ദേവീ ശില്പമായി
  മാറുന്നതിനു വേണ്ടി മാത്രമാണ്...

  "പോയ കാലം നിന്നിൽ നിന്ന്
  തട്ടിയെടുത്ത പാഴ്സ്വപ്‌നങ്ങൾ അല്ല പെണ്ണെ,

  ഈ ബ്രഹ്‌മാണ്ഡ സുന്ദരിയുടെ അഴകേറും മയിൽപ്പീലി കണ്ണുകളുടെ തിളങ്ങുന്ന പ്രണയത്തെ കുറിച്ച് അടിയൻ രചിക്കുന്ന പ്രണയ കാവ്യഞ്ജലിയാണ്, നിന്നിലെ നീയെന്ന സത്യം നീ തിരിച്ചറിയുന്നതിനും,

  നിന്റെ ദേവീ ചൈതന്യം,
  നിറഞ്ഞ ഈ രാമ ക്ഷേത്രത്തിൽ
  നീ കുടി കൊള്ളുവാനും മാത്രമാണ് പെണ്ണെ... "

  Read More

  ©neelimayil

 • neelimayil 3d

  ചിതാഭസ്മം...

  നിന്നെ കുറിച്ചുള്ള,
  കാലം മറക്കാത്ത ചിന്തകൾ,
  ചിതറി മരവിച്ചു തുടങ്ങിയ നാൾ മുതൽ
  എന്റെ വിഷം തീണ്ടിയ കണ്ണുകളിലെ രക്ത ധമനികൾക്ക് ഞാനറിയാതെ തന്നെ പരാനസമില്ലാത്ത കൊടും തിമിരം ബാധിച്ചിരിക്കുന്നു...

  അന്ധതയുടെ സർവ്വ വ്യാപിയായ
  ഈ ലോകം കാണുന്ന എന്റെയീ
  രണ്ടു കണ്ണുകൾകൊണ്ട്,
  നിന്നെയും...ഒരിക്കലും അസ്‌തമിക്കാത്ത നിന്റെ പ്രണയത്തെയും കാണാതിരിക്കാൻ, സൂര്യൻ അവന്റെ ചണ്ഡരശ്മികളാൽ മണ്മറഞ്ഞു പോയ ഋതുഭേദങ്ങളെ
  മറച്ചത് ആർക്ക് വേണ്ടിയാണ്...?

  നീ അന്ന് നൽകിയ നീറുന്ന
  അന്ത്യ ചുംബനത്തിന്റെ...
  ചൂടും, ചൂരും എന്നെയീ
  മരിക്കാത്ത പ്രണയത്തിന്റെ
  ചുടലപ്പറമ്പിൽ ഇന്നുമെരിഞ്ഞു തീരാതെ
  അഗ്നി സാക്ഷിയായി
  ഞാൻ സ്വയം ദഹിപ്പിക്കുന്നു...

  അത് നീയെന്റെ ആത്മാവിനെ ബലിയർപ്പിച്ചു ഒരിക്കൽ, എന്റെ ചിതയിലേക്ക്
  ഇറങ്ങും നാൾ വരേയ്ക്കും...
  നിന്റെ നെറ്റിയിൽ എന്നും കളഭ കുറി ചാർത്താൻ, എന്റെ പ്രണയത്തിന്റെ ചിതാഭസ്മം ഞാൻ നിനക്കായി കാത്തുസൂക്ഷിക്കാൻ മാത്രമാണ് പെണ്ണെ...

  ©neelimayil

 • neelimayil 5d

  വിശ്വസുന്ദരി നീ...
  മതിമോഹന നർത്തകിയാം പ്രിയതേ
  നിന്നുടലൊരുതാരകമായി തിളങ്ങിടുന്നു...

  നിൻ ഒളികണ്ണിൽ മിന്നിയൊരുനോട്ടവുമിന്നു
  തുളച്ചിടുന്നു മമജീവനാത്മാവിൽ...

  ഈ നർത്തനമെന്തൊരത്ഭുതമെന്നുമടിയന്
  പാല്പുഞ്ചിരിയെന്നുമേകും നീ ലളിതെ...

  അഞ്ചിക്കുഴഞ്ഞു നിന്ന്
  തങ്കതരിവളകളേക്കാൾ മണിനാദമേറും,

  നിൻ കുപ്പിവളകളുമണിഞ്ഞു
  നീയിന്നുമാടിയൊരാ നടനമെന്നു-
  മൊരത്ഭുതമായി നൃത്തമാടുമെന്നുമീ കൽമണ്ഡപത്തിൽ...

  "ഹേയ് വിശ്വസുന്ദരി...

  നിൻ അഞ്ജനമാമിഴികൾ തൻ
  മഞ്ജുഹാസത്താൽ പൂത്തൊരു,
  നിലാവോളം വെണ്മയേറുമാ തേജസ്സിൽ,

  വിരിയുന്നൊരായിരമായിരം
  ദേവാസുര പ്രണയകാവ്യങ്ങൾ തൻ-
  സുവർണ്ണ മേഘങ്ങൾ...

  Read More

  വിശ്വസുന്ദരി...

  ©neelimayil

 • neelimayil 1w

  ദേവീ...

  നീയെന്ന പ്രണയത്തിന്റെ
  തിരുനടയിൽ തീർത്ഥാടനം
  നടത്തിയ നാളുകളിൽ എന്നോ,

  കാലൻ എന്റെ കാഴ്ച
  മറച്ചിരുട്ടാക്കിയ...
  ശപിക്കപ്പെട്ട ആ രാത്രിയിൽ
  ഞാനറിയാതെ എയ്ത,
  എന്റെ അവനാഴിയിലെ ഓരോ ആസ്ത്രങ്ങളും ലക്ഷ്യസ്ഥാനം പിഴച്ചതും,വന്നു തറച്ചതും,
  ഞാൻ ഏകനായ് വസിക്കുന്ന നിന്റെയിടനെഞ്ചിൽ തന്നെയാണെന്ന സത്യം തിരിച്ചറിയാൻ ഞാൻ ഏറെ വൈകിയിരുന്നു...

  എന്നാലും ഇനിയുള്ള കാലം...

  നിന്നിലെ പ്രണയത്തിന്റെ
  മൂർത്തി ഭാവമായി,
  നിന്നിലെ പ്രണയോപാസകനായി
  കൂടെയീ അസുരനുമുണ്ടാകും പെണ്ണെ...

  ©neelimayil

 • neelimayil 2w

  @sukrutheshkrishna നൻപാ കവിതയ്ക്കുള്ള
  കമന്റ് ഇതാ ഇവിടെ കുറിക്കുന്നു...
  ക്ഷമിക്കണം നൻപാ.. ❤️❤️❤️������������������❤️❤️❤️

  Read More

  പ്രാണനാഥാ...

  ഇല്ലിനി വെറുമതുരണ്ടുപൂംതുള്ളിയിലൊ-
  തുക്കാനാവില്ലയെൻ മാറിലുറങ്ങുമെനാത്മനാഥാ...
  നിന്റെയാ കനലുപോൽ, തിളങ്ങുമാചെഞ്ചുണ്ടുക്കൊണ്ടെ-
  ന്മുലയിന്നൊരു
  പാലഴിയാക്കുക കണ്ണാ നീ...

  കുഞ്ഞിപൈതലാമെൻ കണ്മണിയന്നു
  പാൽചുരത്തുമൊരുസന്ധ്യയിലും
  എന്റെയീടതുമാറു കൊതിച്ചതും
  നിന്റെയാചൂടുള്ളൊരധരങ്ങൾ
  കൊണ്ടൊരുതഴുകലിനായ്മാത്രമാണെ-
  ന്നെന്തെയറിഞ്ഞില്ല കണ്ണാ നീ...

  ഗഗനസ്ഥായിയായീമേഘങ്ങൾ-
  ക്കിടയിലൂടെഴുകിയൊഴുകി നീന്തിയ പയോധിനിയിലെന്നെമാറോടു
  ചേർത്തതും നീയെ...

  യാതൊന്നും മറയ്ക്കാത്തൊരീഴകുള്ള-
  രീമേനിയെന്നും നിന്റെ വിരലുകളാലെന്നുമാനന്ദ-
  നൃത്തവുമാടുവാനുമല്ലെ...?

  നിന്റെയീ പ്രാണനാഥതൻ മാമകഹൃദയമിടിപ്പൊരിക്കൽ
  നിലയ്ക്കും നാൾവരെയ്ക്കും,
  നിൻചുണ്ടെന്മുലയിൽനിന്നടർത്തിയെടു- ക്കാനാവില്ലന്നൊരിക്കലുമെന്നു-
  റിഞ്ഞുകൊൾകയെൻ പാതിയിൻ പാതിയായോമലെ നീ...

  ©neelimayil

 • neelimayil 2w

  പെണ്ണെ...

  നിന്റെ പേരെഴുതാത്ത ഇടനാഴിയിലൂടെ
  ഈ യുഗത്തിലെ കറുത്ത ചിറകുകളുമായി നിന്നിലൂടെയെന്നും പറക്കണമെനിക്ക്...

  നിന്റെയിടതു കാലിലെ ജ്വലിക്കുന്ന
  പെരുവിരൽ കൊണ്ടു
  മൂന്ന് ലോകവും അടക്കി വാണവളെ...!

  നീയെന്നയെന്നിലെ
  അസുരനിലെ വെന്തു തീർന്ന,
  എന്നാൽ,ഇന്നും എന്നിലെ കനലായിയെരിയുന്ന പ്രണയാഗ്നിയെ തിരിച്ചറിഞ്ഞ നിന്നെ,

  ഇന്നെന്റെ ഇടതു തുടയിൽ
  കിടത്തി ഒരു പേരിടണം...

  അത്...പെണ്ണെ...

  നിന്റെ അമൃതൂറുന്ന അധരങ്ങളിലെ
  തേൻ നുകരുന്ന വേളയിൽ മാത്രം,
  ഒരു സംവിഗ്നവുമില്ലാതെ
  നിന്നെ വിളിക്കാൻ...

  തൃജഗത്തിൽ ഇന്നുവരെ
  പിറന്നവർ ആരും ചൊല്ലാത്ത ഒരു പേര്...!

  ©neelimayil

 • neelimayil 3w

  @sayana_suresh

  03-09-2020❤️

  ഇന്നു ജന്മദിനം ആഘോഷിക്കുന്ന എന്റെ അനിയത്തികുട്ടിക്ക് പ്രാർത്ഥനയോടെ,
  ഹൃദയം നിറഞ്ഞ ഒരായിരം
  ജന്മദിനാശംസകൾ നേരുന്നു...

  ❤️❤️❤️������❤️❤️❤️

  മുന്നോട്ടുള്ള ജിവിതത്തിൽ എല്ലാവിധ നൻമ്മകളും ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു...������

  Read More

  സന്തോഷ ജന്മദിനം കുട്ടിക്ക്... ❤️❤️❤️

 • neelimayil 3w

  അതിരഥ പുത്രനാം കർണ്ണാ...

  നിന്നോടെന്നും പ്രണയം മാത്രം...

  Read More

  ©neelimayil

 • neelimayil 3w

  @shilpaprasanth_ പോസ്റ്റിന്റെ കമന്റ് ഇവിടെ എഴുതുന്നു...ക്ഷമിക്കണം... ������❤️❤️❤️������

  Read More

  നീയെന്ന ഗന്ധം...

  എന്റെ മറവിയിലെ
  ഓർമ്മ കാടുകളിൽ എന്നോ,
  ഈ കറുത്ത ഭ്രാന്തന്റെ പ്രണയത്താൽ പടിയിറക്കപ്പെട്ടവളെ...

  നിനക്കായ്‌ ഇന്ന് ഞാനെന്റെ
  ദ്രവിച്ച അസ്ഥികൾ കൊണ്ടുണ്ടാക്കിയ,

  കറ വീണ ഹൃദയജാലകം
  മെല്ലെ തുറന്നിടട്ടെ...?

  ഒരു നേർത്ത പുഴുവിനോളം
  പോന്ന ഇടുങ്ങിയ വഴിയിലൂടെ,
  ചുടു ചോര കിനിയുന്ന
  എന്റെ ഇടനെഞ്ചിലേക്ക്
  ആഴ്‌ന്നിറങ്ങാൻ...

  നീയെന്ന മുറിവിനെ,കാലം എനിക്കായ്
  വൃണപ്പെടുത്തി തുടങ്ങിയ നാൾ
  മുതൽ അന്ധനായഞാൻ...
  കാത്തു സൂക്ഷിച്ച...

  പ്രണയ സൂക്തങ്ങൾ കൊണ്ടോതിയ നിറമില്ലാത്ത ചിറകുകൾ,
  ഇന്ന് നിനക്ക് സമ്മാനിക്കട്ടെ...?

  അവസാനമായി എനിക്കൊന്നുകൂടി,
  എന്റെ ശവകല്ലറയിൽ ഉറങ്ങണം...

  "നീയെന്ന ചതഞ്ഞ
  ഭ്രാന്തി പൂവിന്റെ മരണമില്ലാത്ത
  ചൂടും, ചൂരുമറിഞ്ഞുറങ്ങണം..."

  അത്...

  അതെന്റെ അസ്ഥികളിൽ
  നീ വീണ്ടും പൂത്തിടാൻ മാത്രം...!!!

  ©neelimayil

 • neelimayil 4w

  @anagha_jayadas ❤️��❤️��❤️��❤️��


  25-08-2020❤️❤️❤️

  കുഞ്ഞിപ്പെങ്ങളെ...��������������

  പുന്നാര അനിയത്തിക്ക്...........❤️❤️❤️

  മിറക്കിയുടെ കുപ്പിവളയ്ക്ക്.... ������

  ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു... ������
  ������������������������

  സ്നേഹത്തോടെ... നിന്റെ ആങ്ങളു...��

  Read More

  കുഞ്ഞിപ്പെങ്ങൾക്ക്....❣️❣️❣️