Grid View
List View
 • niranjanavm_ 12w

  മുറ്റത്തെ മുക്കുറ്റി പൂക്കളോട് മിണ്ടി തുടങ്ങിയതിൽ പിന്നെ
  ഞാനൊറ്റപ്പെടൽ അറിഞ്ഞിട്ടില്ല.
  തൊടിയിലെ കുഞ്ഞു കുളത്തിലെ
  ചേറിന്റെ ഹൃദയത്തിൽ വിരിഞ്ഞ
  താമരയിതളുകളോളം എന്റെ ദുഃഖങ്ങളെയെറ്റെടുത്ത മറ്റാരുമില്ല.
  ഓണത്തിന്റെ റാണിയായ
  തുമ്പപെണ്ണെന്നിൽ കുഞ്ഞുജന്മങ്ങളുടെ
  വലിയ ശക്തിയുടെ വെളിച്ചം വിതറികൊണ്ടിരുന്നു.
  തൊട്ടാവാടിയെ തോൽപ്പിച്ചുകൊണ്ടെന്റെ-
  യുള്ളം കാശിത്തുമ്പയും കൊന്നമരവും
  കൃഷ്ണകിരീടവും തേടിയലഞ്ഞു.
  മുനയുള്ള വാക്കുകൾ കൊണ്ട്
  മുറിഞ്ഞ ഹൃദയത്തെ
  കറുകപുല്ലും കൂവളക്കുളിരും തുളസിനീരും
  ചാലിച്ചെടുത്ത ചുംബനപൊതിയാൽ
  മുറുക്കെ കെട്ടിയുണക്കി.
  ചെമ്പരത്തിയിതൾ കൊണ്ട് മേനി മിനുക്കി, ചെമ്പകമണം നെഞ്ചിലേറ്റി,
  കുന്നിൻ ചെരുവിലൂടെ ഞാൻ നടന്നു.
  അരുവിതണുപ്പിനപ്പുറത്ത്,
  വേലിക്കെട്ടിലെ ചതുരത്തിനുള്ളിൽ
  അറ്റവും അതിരും അളന്ന്
  വളർത്തുന്ന ചില ചെടികളെ നോക്കി
  എനിക്കു ചുറ്റുമുള്ള കാട്ടിൽ കണ്ണീരു പെയ്തു.
  വള്ളിപ്പടർപ്പുകളിലൂടെ വെളിച്ചം കാട്ടിയ
  വഴിയെ വളർന്ന എന്നിലെ
  കാട്ടുപൂവുറക്കെ പൊട്ടി ചിരിച്ചു.
  കുലുങ്ങി തെറിച്ചൊരു സ്വപ്നത്തിലെന്ന പോൽ
  ചതുര മതിലിനു പുറമേയ്ക്ക് മെല്ലെയിതൾ
  വിടർത്തിയൊരു നന്ത്യാർവട്ട പുഞ്ചിരി !!
  വീണ്ടും വീണ്ടും പറയട്ടെ,
  വഴിനീളെ കോറിയ മുള്ളിൻകൂട്ടത്തിനുള്ളിലെ
  കാട്ടുപൂവിൻ ഗന്ധം തൂകി
  കെട്ടുപൊട്ടിച്ചെറിയുന്ന ഇത്തരം സ്വപ്നങ്ങളാണെനിക്കിഷ്ടം.
  ©niranjanavm_

 • niranjanavm_ 14w

  നിന്റെ പാതിയിലെ അവസാന വരി
  ഹൃദയത്തിൽ തളച്ചങ്ങനെ നിൽക്കുവോളം
  എനിക്കൊരു കടലാസുകഷണത്തിന്റെ
  ഓർമ്മപ്പെടുത്തൽ വേണ്ടല്ലോ...

  "ബുക്ക്‌ മാർക്ക് "മറക്കുന്നവർക്കല്ലേ.
  സമയം കിട്ടുമ്പോഴെല്ലാം
  എന്റെ വിരലുകൾ നിന്റെ അച്ചടിമഷിയിലേക്ക്
  ഓടിപ്പിടഞ്ഞെത്തുകയില്ലേ...
  അത്രമേൽ നെഞ്ചിൽ കോറി വരയ്ക്കയല്ലേ
  നിൻ അക്ഷരങ്ങൾ.. ❤️
  ©niranjanavm_

 • niranjanavm_ 14w

  I love to be in darkness
  Both in & out of my mind.
  But I don't like my fav people
  Go through the same.
  I always want to be their light.
  Don't know why I am like this.


  I don't feel anything
  That I am an angry person &
  Scolding everyone around me.
  But I don't allow my fav people to do the same.
  I always want them to be so easy and cool.
  Don't know where I went wrong.


  I really like it when I connect to people
  Through online and able to make
  a bit difference in their daily life.
  But I won't be happy if my fav people do it
  For me or anyone else.
  Don't know how weird it is.


  I am perfectly happy when I spend time all alone
  Having a self time, contributing
  Ideas to lift myself up & doing a lot of crazy things
  just to make me happy.
  But I am highly tensed when my fav people
  Spend time alone.
  I always want to give them company.
  Don't know why I am like this.


  The list just goes on.
  Overthinking got it's certificate &
  I am still confused that if I am a fake person or
  Not doing any sort of truth to myself.
  Or all these are just my thoughts and nothing
  To do with the present reality.

  And a new found
  mental problem too....
  I am ok when my scribblings are incomplete.
  But I am frustrated if someone stopped
  their poem in the middle.
  Just like this....

  Anyway, Thanks for reading this !!

  "Incomplete from a complete
  craziest soul "
  ©niranjanavm_

 • niranjanavm_ 15w

  ഉള്ളിലിരുട്ട് പെയ്യുകയാണ്.
  ദാ ഞാനീ ഭൂമിയിൽ നിന്നു
  വിട പറയുകയാണ്.
  സിൽവിയ പ്ലാത്തും
  എമിലി ഡിക്കിൻസണും
  കാവ്യാത്മകമായെന്നെ
  കൊതിപ്പിച്ചിരിക്കുന്നു.
  നന്ദിത പൂവും
  ഗീതാഞ്ജലി ഘേയും
  കണ്ണീരായുള്ളിലേയ്ക്കരിച്ചു കയറുന്നു.
  ഇനിയും മരണത്തെയാഗ്രഹിക്കാതെ വയ്യ.. !!

  ഓർമകളിലെ മരണം ചന്ദനത്തിരി മണവും
  നിശ്ചലമായിരിക്കുന്ന ഒരു ശരീരത്തിന് ചുറ്റും
  ചുരുണ്ടു കൂടുന്ന ഏങ്ങലടികളും
  മുറ്റത്ത് വിരിയുന്ന ടാർപ്പായതണലിൽ
  ഓടികളിക്കാനിടം തരാതെ കൂടി
  നിൽക്കുന്ന ആളുകളുടെ
  അടക്കിയ സംസാരവുമാണ്.
  അവിടെയൊരു കുഞ്ഞിന്റെ സത്യസന്ധതയിലേയ്ക്ക്
  ഇറങ്ങി ചെന്നാൽ, മരണവും സഞ്ചയനവും അടിയന്തിരവുമെല്ലാം അവധികൾ സമ്മാനിച്ച,
  കൂടപ്പിറപ്പുകാർ കൂട്ടുകാരായ
  അവസരങ്ങൾ മാത്രം.
  എന്നാലെനിക്കുറപ്പാണ്,
  എന്റെ ഇല്ലായ്മ
  അവരെ നനയിക്കും.
  ഞാൻ അപ്പോൾ ഈ ഇരുട്ടിന്റെ തോളിൽ തല ചായ്ച്ചുകൊണ്ടോരോ ഹൃദയങ്ങളിലേയ്ക്കുമൂഴിയിടും.
  എന്നെ താങ്ങുവാൻ, ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കാൻ കൊതിക്കുന്നുണ്ടെന്നു കാൽച്ചുവട്ടിലെ മൺതരികൾ
  പിറുപിറുക്കുന്നതെനിക്ക് കേൾക്കാം..
  എനിക്കായി മരണപക്ഷി വീടുകൾ തോറും ചിറകുകൾ വിടർത്തി കഴിഞ്ഞിരിക്കുന്നു.
  ഫോൺ വിളികളുടെയോരത്ത് നിലവിളികൾ
  ടെക്സ്റ്റ്‌ ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
  ഇന്നുവരെ നേരിട്ടു കാണാത്ത ഒരു വായനക്കാരി
  എനിക്കായി പടിയിറങ്ങുന്നു.
  പൂജാകർമങ്ങളിൽ വിശ്വാസമില്ലാത്ത
  എനിക്കു വേണ്ടി പൂക്കൾ മന്ത്രം ചൊല്ലുകയാണ്.
  നിശ്ശബ്ദം.
  എന്റെ മരണം എന്റെ വേദനയല്ലായിരിക്കും.
  അത് ചുറ്റുമുള്ളവരുടേതാണ്....
  എന്നെ സ്നേഹിക്കുന്നവരുടേതാണ്...
  പകൽ സ്വപ്നങ്ങളിനിയും വരുമായിരിക്കും.
  അവയെന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നൊരൊറ്റ പാഠം
  "ആവോളം മനസ്സ് നിറച്ച് ഈ
  നിമിഷത്തെ സ്നേഹിക്കൂ "
  എന്ന് മാത്രം.
  കാരണം, തൊട്ടടുത്ത നിമിഷം,
  മറ്റൊരു സ്വപ്നം മാത്രമാണ്. !!❤️
  ©niranjanavm_

 • niranjanavm_ 15w

  I had this problem of being
  addicted to certain people.
  Labelling them as "mine".
  Doing anything for them.
  Always want to be with them.
  Taking every single opportunity
  To make them happy.
  Having extraordinary thought process
  For creating a smile on their face.
  And I used to repeat myself that

  "Never mind high risks, because it is for
  your ever favourite people."

  Those days I thought,

  How can we make ourselves happy?
  Definitely, it is through making others happy.Giving a streak of light into others' life.

  After a point all these drama changed.
  Life started it's real lessons.

  Still can't believe how happy I am now,
  Sitting on a messy chair,
  Comforting myself,
  Thinking about the changes in me &
  Scribbling something on a writing app...

  Yup, now, its just me.
  If people are coming, let them.
  If they are going, let them.
  If they are hurting, it's okay.
  If they are helping, be happy.

  End of the day, you only own yourself.
  So, Always heal yourself with your own words.
  Your own magic inside.

  To make it more clear,

  Nobody really know you...
  Except your own soul.
  Give time, care and love to that pure soul
  Who is there to protect you whatever
  comes in your way.❤️
  ©niranjanavm_

 • niranjanavm_ 15w

  നീറുന്ന സത്യങ്ങൾക്കിടയിൽ
  ഞാൻ കണ്ടെത്താൻ ശ്രമിച്ച
  നുണയുടെ തണുപ്പാണ്..

  ഇരുണ്ട മുറിയ്ക്കകത്ത്
  ജനൽപാളിയിലൊരു വിള്ളലുണ്ടാക്കി
  ഞാൻ വിളിച്ചു കയറ്റിയ വെളിച്ചമാണ്..

  മരുന്നിന്റെ മണം പറ്റി മരിച്ചുകൊണ്ടിരിക്കുന്ന
  മനസ്സിലേയ്ക്ക് ഞാനിറ്റു വീഴ്ത്തിയ
  തേൻ തുള്ളി മധുരമാണ്..

  കുഴമ്പിന്റെ വഴു വഴുപ്പിൽ മുങ്ങിയ
  ശരീരത്തിനെ ഞാൻ രക്ഷിച്ചെടുക്കുന്ന
  തളർച്ച മറന്നുള്ള ചില സഞ്ചാര സ്വപ്നങ്ങളാണ്...

  ഹൃദയത്തിൽ നിന്നു തികട്ടി വരുന്ന
  നഷ്ടങ്ങളുടെ കണക്കിനെ വഴിയോരത്തു
  നിന്നെത്തി നോക്കുന്ന റേഡിയോ ഗാനത്തിന്റെയീണത്തിൽ വഴി തിരിച്ചു വിടുന്ന
  എന്റെ ചിന്തകളാണ്...

  പണ്ട് തുലാ മഴ നനവിൽ ഓടിവന്ന്
  ഇറയത്ത് കയറുമ്പോൾ
  ഒരു തോർത്തുമുണ്ടിന്റെയറ്റത്ത്
  നീ തുന്നിച്ചേർത്ത സ്നേഹമാണ്..

  ഈ അനക്കമറ്റ കൈകളിലേക്ക് ഒരു
  പേനത്തുമ്പിന്റെ മഷി പടർത്തി
  നീയെനിക്കു എനിക്കു പകർന്ന കരുത്താണ്..

  ഓട്ടപ്പാച്ചിൽ ജീവിതത്തിനൊരു ഇടവേള നൽകി
  ഈ മുഷിഞ്ഞ കിടക്കവിരിയ്ക്കരികിലെത്താൻ
  നീയെടുത്ത സമയമാണ്...

  മരവിച്ചവശമായിരിക്കുന്ന ഒരു മനുഷ്യന്
  ദാനം നൽകുവാനല്ലാതെ,
  വിശുദ്ധ സ്നേഹത്തിനാൽ പൊതിഞ്ഞു
  നീ നീട്ടിയ നിത്യമായ പ്രതീക്ഷയാണ്..
  കടമെടുത്തതും കട്ടെടുത്തതുമായ
  ഒരു കൈപ്പിടി നിമിഷങ്ങളാണെന്റെ ജീവിതം.❤️

  പാതി ഞാനും പാതി നീയുമാകുന്നു.
  വാക്കുകളിലെന്നെ കോർത്തെടുക്കുവാൻ പോലും
  നിന്റെ സാന്നിധ്യത്തിന്റെ നനവ് പതിയണം..
  ഒരു പടി മുന്നോട്ടിനി ചവിട്ടുവാൻ
  എന്റെ കാലും നിന്റെ കയ്യുമൊരിച്ചു ചലിയ്ക്കണം.

  ഇടയ്ക്കെപ്പോഴോ നിന്റെ വാക്കുകൾ വീണ്ടുമോർത്തു...

  "നന്ദിയേക്കാൾ ഭംഗി സ്നേഹത്തിനല്ലേ... "!!❤️
  ©niranjanavm_

 • niranjanavm_ 18w

  പച്ച പറഞ്ഞ വെള്ള,
  വെള്ളയറിഞ്ഞ പച്ച.

  മഴ പറഞ്ഞ വേര്
  മണ്ണറിഞ്ഞ ജന്മം.

  നീ പറഞ്ഞ പുഷ്പം,
  ഞാനറിഞ്ഞ ചെടി. ☘️
  ©niranjanavm_

 • niranjanavm_ 19w

  കൊറോണകാലത്തൊരാൾക്ക് ചെയ്യാവുന്ന
  ഏറ്റവും വലിയ അപരാധം
  സ്വപ്നം കാണുകയെന്നതാണ്.
  എന്നാലേറ്റവും അനിവാര്യമായതും
  അതേ കാര്യമാണ്...
  "സ്വപ്നം കാണുക "യെന്നത്.
  വൈറസിന്റെ വിടുതലിൽ വിരിഞ്ഞ
  പുതിയ കാലമെന്ന സ്വപ്നം.
  ©niranjanavm_

 • niranjanavm_ 19w

  ഓരോ തവണ ഉറങ്ങാൻ കിടക്കുമ്പോഴും
  ഒരു പ്രതീക്ഷയാണ്...
  ഉണരുമ്പോൾ ഇപ്പോൾ എന്നെയിന്നലട്ടുന്നതൊന്നും കൂടെയുണ്ടാകില്ലെന്ന്.
  നിദ്ര മനസ്സിന്റെ ഭാരത്തിനൊരു
  മരുന്നെന്ന പോലെ കണ്ട് അത്രമേൽ സുഖമായുറങ്ങാൻ കൊതിച്ചു...
  അത്രമേൽ ചുറ്റുമുള്ള കാഠിന്യമേറിയ ലോകത്തിൽ നിന്നു വിട്ടു നിൽക്കാനാഗ്രഹിച്ചു.

  എന്നിട്ടൊടുവിൽ ബാക്കിയായതെന്താണ്???
  കൂടുതൽ സങ്കീർണമായ സ്വപ്നങ്ങളോ...
  അതോ ഉണരുമ്പോൾ ഇരട്ടി ശക്തിയോടെ
  ഹൃദയത്തെ പിടയിച്ച പ്രശ്നങ്ങളോ...
  ഒടുവിലെന്റെ ചിന്തയുടെയൊരു
  ചുവന്നയറ്റത്ത് നിന്ന് ഞാൻ സ്വയം പരിഹാരങ്ങളെഴുതി ചേർത്തു...
  എന്റെയുറക്കത്തിൽ ആരോ
  പച്ചക്കൊടി കാണിക്കെ
  ഏതോ അദൃശ്യ ശക്തിയുടെ നിശ്ചയങ്ങൾ
  ഞാൻ ഭൂമിയിൽ വരച്ചുവെന്നു തോന്നി. !!
  ©niranjanavm_

 • niranjanavm_ 19w

  എന്റെ പച്ച പുതപ്പിനടിയിൽ
  വിരിഞ്ഞ വെള്ള വജ്രദീപ്തി.
  തിളക്കമെവിടെയെന്നോർത്തുവോ..
  അതെന്റെ ഹൃദയഗോവണിക്കൊടുവിൽ
  പൂപ്പലു പുഴുകി, ദുർഗന്ധം പിറന്ന, ഉറുമ്പരിച്ച,
  ആളനക്കമില്ലാത്ത വരണ്ടയൊരറ്റത്തേയ്ക്ക്
  വഴുക്കി വീണൊരു പുഞ്ചിരിയിലാണ്.!!❤️
  ©niranjanavm_