Grid View
List View
 • nishithaprekasan 3w

  ഇന്നെൻ്റെ
  പ്രണയമേ
  നിനക്ക്
  ചിലപ്പോഴെക്കെ
  നെല്ലിക്കയേക്കാൾ
  കയ്പും ചവർപ്പും മധുരവുമുണ്ട്
  അതിനാൽ
  രുചിച്ചു നോക്കാതിരിക്കാനാവില്ല
  ചവച്ചു തുപ്പിയാൽ
  തേപ്പും
  മധുരിച്ചിറക്കിയാൽ
  മനോഹരവും
  ©nishithaprekasan

 • nishithaprekasan 8w

  ദേവാലയവാതിലുകൾ
  മലർക്കെ തുറന്നിടുന്ന
  നല്ല നേരം നോക്കി
  മനുഷ്യനുള്ളിൽ
  പടരാൻ
  കാത്തു നിൽക്കായിരുന്നെന്ന്
  കൊറോണ
  അകലം മറന്ന മനുഷ്യനോ
  ഇതൊന്നുമറിയാതെ
  അവധി കഴിഞ്ഞെത്തിയ
  ദൈവത്തിനൊപ്പം
  ഉല്ലാസയാത്രയിലും...
  ©nishithaprekasan

 • nishithaprekasan 9w

  Me and Myself

  Sand is there
  Stone is there
  And
  The throne is there
  I know that
  my way is long
  Even though the way is long
  From your view
  But I feel very short and easy.
  That's why I decided to go
  Sometimes I fail to walk
  Sometimes I fail to run
  And sometimes I want to climb and jump.
  I am sure that one day I reach there.
  Support and the supporters are temporary
  So I decided to go alone.
  No, No! I am not alone
  My greatest company is myself
  With whom I wish to take my first step.
  ©nishithaprekasan

 • nishithaprekasan 10w

  ഞാൻ നെയ്ത സ്വപ്നങ്ങൾ
  എറ്റേതു മാത്രമാണ്,
  പിന്നെയെന്തിന്
  മറ്റുള്ളവരതിനെ
  ചങ്ങലക്കിട്ടെന്ന് പറഞ്ഞ്
  ഞാൻ ഒതുക്കി നിൽക്കണം?
  നിശ്ബ്ദമായ രാത്രിയിലും
  സൂര്യനുള്ള പകലിലും
  ഞാൻ എൻ്റെ സ്വപ്നങ്ങൾക്ക്
  പിന്നാലെയലഞ്ഞ്
  ഒരു നാൾ എൻ്റെ കൈക്കുള്ളിലൊതുക്കും.
  അപ്പോഴും നല്ലതു പറയാൻ
  പൊങ്ങാത്ത നാവുകളുണ്ടെങ്കിൽ,
  നിങ്ങളതിനെപിടിച്ചൊന്ന്
  ചങ്ങലക്കിടൂ.
  ©nishithaprekasan

 • nishithaprekasan 10w

  തീരം തൊടാനുള്ള
  തിരതൻ മോഹങ്ങളെ
  കല്ലിട്ട് ഒതുക്കാൻ
  ശ്രമിച്ചപ്പോഴെലാം
  കടലമ്മ
  ചൊല്ലി കൊടുത്ത
  വായ്ത്താരികൾ ഏറ്റ് ചൊല്ലി
  തിരമാലകളോരോന്നും
  തിരത്തേക്ക്
  ആഞ്ഞടിച്ചു.
  മനുഷ്യൻ
  അതിനെ
  കടലേറ്റമായ്
  ചിത്രീകരിച്ചു...
  ©nishithaprekasan

 • nishithaprekasan 10w

  ക്ലാസ് മുറിയിലെ
  ഒഴിവു നേരങ്ങളിൽ
  ചിലർ മെനഞ്ഞ
  കഥകളിൽ,
  ഒറ്റ രാത്രിയിൽ
  അവർ ചിലപ്പോ
  അമേരിക്കൻ പ്രസിഡൻ്റ്
  മുതൽ
  ഇന്ത്യൻ പ്രധാനമന്ത്രി
  വരെയായിട്ടുണ്ടാവാം.
  എന്നാൽ
  ഒറ്റ ഞെട്ടലിൽ എല്ലാം നഷ്ടമായിപ്പോയിട്ടുണ്ടാവാം.
  അങ്ങനെയുള്ള
  കഥകൾക്കുള്ളിൽ പെടുമ്പോൾ
  മനസ്സിലാവുന്ന
  ചില സത്യങ്ങളുണ്ട്.
  നമ്മുടെയൊക്കെ സ്വപ്നങ്ങളിലേ
  അവയൊക്കെ
  വളരെ വളരെ ചെറുതാണെന്ന്...
  ©nishithaprekasan

 • nishithaprekasan 10w

  അമ്പിളിമാമൻ
  പറഞ്ഞ
  രാത്രി കഥകൾ
  കേട്ട് മയങ്ങി
  നേരം വെളുത്തതറിയാതെ
  അമ്പിളിമാമനെ
  തിരഞ്ഞിറങ്ങിയ
  മൊട്ടുകളാണത്രേ
  പിന്നീട്
  പൂക്കളായ് വിരിഞ്ഞത്.

  ©nishithaprekasan

 • nishithaprekasan 10w

  നട്ടുനനച്ചു തോട്ടത്തിലെ
  പച്ചപ്പിനുള്ളിൽ
  മടിച്ച് നിന്ന
  കാട്ടുപൂ
  ഒരു നാൾ
  ചൊല്ലി
  "നഗര വാതിൽ
  മലർക്കെ തുറന്നിട്ടാല്ലും
  കാടു പൂത്തതറിയണമെന്നില്ല..."
  കാടു പൂക്കാൻ
  വേരിറക്കിയ തൊട്ടാവാടി
  അതങ്ങു ഏറ്റു ചൊല്ലി.

  ©nishithaprekasan

 • nishithaprekasan 10w

  മനുഷ്യൻ
  'മത'പ്പാടിൻ്റെ പിറകെ പോയി
  പണയം വെച്ച്
  തിരിച്ചെടുക്കാനാവാതെ
  കടം പേറി
  പോയ ഒന്നുണ്ട്
  "ബോധം"
  ©nishithaprekasan

 • nishithaprekasan 10w

  അന്നൊരു വേനലവധിക്ക്
  നാടുകാണാനുള്ള
  മോഹതോണിയേറി
  പിന്നീട്
  പൈപ്പിൻ വെള്ളത്തിൽ കുളിച്ചൊഴുക്കിയ
  ചിലരുണ്ട്.
  വീട്ടുമുറ്റത്തെ മണ്ണോടലിയാൻ മടിച്ച്
  വേനൽമഴയൊന്ന് കനത്താൽ
  പുഴ വഴി ചെന്ന്
  വീണ്ടുമാ
  തീരത്തൊട്ടികിടക്കാൻ
  കാത്തിരുന്ന ചില വിരുദ്ധന്മാർ.

  ©nishithaprekasan