• nafeesaa 23w

    ഉമ്മ.. കരയിപ്പിക്കുന്നൂ പലപ്പോഴും.. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നൂ.. മനസ്സിൽ വല്ലാതെ കൊണ്ട വാക്കുകൾ ചിലത്..

    Read More

    "ഡീ, നീ അമ്മുന്റെ മാല കണ്ടോ..? നന്നായിണ്ട്.. നമ്മക്ക് അതുപോലൊന്ന് malabar gold ൽ പറഞ്ഞു ഉണ്ടാക്കിച്ചാലോ.. "
    (വല്യ mind ഇല്ല.. ഞാൻ )
    നിന്നെ സ്വർണം ഒക്കെ കൊടുത്തു കെട്ടിച്ചു വിട്ടാൽ പിന്നെ എനിക്ക് കാണാൻ പറ്റില്ലാലോ.. കെട്ടിയോനല്ലേ പിന്നെ... "
    "സ്വർണം കൊടുത്തു കേട്ടിക്കണ്ട "
    "നിന്നെ ഇപ്പോ മാല ഒക്കെ ഇട്ടു കാണണമെന്ന് എനിക്കുണ്ടാവില്ലേ "
    "എനിക്കില്ലലോ "
    "നിന്റെ ഇഷ്ടാണോ എന്റെ ഇഷ്ടാണോ വലുത്...?എന്നെ നന്നായി കാണണം ന്ന് എന്റെ ഉമ്മാക്ക് ആഗ്രഹമായിരുന്നൂ പക്ഷെ അതൊന്നും ഉണ്ടായില്ല.. പടച്ചോന്റെ വിധി ന്താന്ന് അറീല്ല... "
    കണ്ണിന്റെ കോണിൽ ഉരുണ്ടു കൂടിയതൊക്കെ എങ്ങനെയോ പുറത്തേക്കു വീഴ്ത്താതെ മനസ്സിലായി ഉമ്മാ.. ശരിന്നു പറഞ്ഞു... ഞാൻ..
    ©shabnaaaa