• haritha_h 6w

    സാറക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഒന്നര വർഷം മുൻപ് മരിച്ച തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഗൗരി.... അതും ഇവിടെ, ഈ രാജ്യത്ത്... താൻ കണ്ടത് വേറാരെയോ ആണെന്ന ധാരണയിൽ അവൾ വീണ്ടും ആ സ്ത്രീയുടെ പുറകേയോടി. പാതിമങ്ങിയ വെളിച്ചത്തിൽ വീണ്ടും സാറ ഗൗരിയുടെ മുഖം തെളിഞ്ഞു കണ്ടു. ഒടുവിൽ ആ സ്ത്രീ സാറയെ കൊണ്ടെത്തിച്ചത് മഞ്ഞുമൂടിയ ഒരു വീടിനു സമീപത്തേക്കായിരുന്നു. സാറയും അജ്ഞാതയായ സ്ത്രീയും ഓടിവരുന്നത് കണ്ട് പുറത്തിറങ്ങുന്ന വീട്ടുടമസ്ഥയെ കണ്ട് സാറ ഞെട്ടിപോയി.
    "റെയ്‌ചൽ.... നീ.... "അപ്പോഴേക്കും മഞ്ഞുപെയ്യുന്നത് അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. റെയ്‌ചൽ സാറയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ സാറ കുഴങ്ങി. വീടിനകത്തേക് അപ്പോഴേക്കും മുഖം മറച്ചിരുന്ന ഷാൾ പൂർണ്ണമായും മാറ്റി ഗൗരിയും വന്നെത്തി.

    Read More

    Gun shot 20

    റെയ്‌ചൽ സാറക്കും ഗൗരിക്കും ചായ എടുക്കാൻ അടുക്കളയിലേക്കു പോയി. നടക്കുന്നതെന്തെന്ന് അറിയാതെ സാറ മുഖം കുനിച്ചു നിന്നു. പെട്ടന്ന് ഗൗരി സാറയുടെ അരികിൽ വന്നിരുന്ന് അവളുടെ കൈകളിൽ തലോടിക്കൊണ്ട് അവളെ വിളിച്ചു...
    " സാറാ "......
    വർഷങ്ങൾക്കു ശേഷം തന്റെ ഉറ്റ സുഹൃത്ത് തന്റെ പേര് വിളിച്ച സന്തോഷത്തിലും, , നഷ്ടപ്പെട്ടെന്നു കരുതിയ സൗഹൃദം തിരികെലഭിച്ച ആനന്ദത്തിലും
    നിഗൂഢതകളുടെ പിരിമുറുക്കത്തിലും സാറ ഗൗരിയുടെ കൈപിടിച്ചു പൊട്ടിക്കരഞ്ഞു.ഗൗരിയും ഒരുപാട് കരഞ്ഞു. സത്യാവസ്ഥകൾ അറിയാനുള്ള പഴുതുകൾ തിരികെ ലഭിച്ച ആശ്വാസത്തിൽ സാറ ഗൗരിയോട് ചോദിച്ചു... "എന്തിനായിരുന്നു ഈ നാടകം? ആർക്കുവേണ്ടിയായിരുന്നു? "
    ഉടൻ തന്നെ റെയ്‌ചൽ ചായക്കപ്പുമായ് ഇരുവരുടെ മുന്നിൽ എത്തി.
    "സാറ, എനിക്ക് നിന്നോട് പറയാനുണ്ടെന്ന് പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഇതാണ്, ഗൗരി മരിച്ചിട്ടില്ലെന്ന വിവരം."റെയ്‌ചൽ ഒരു കിതപ്പോടെ പറഞ്ഞു. " സത്യത്തിൽ നീ ഇവിടെ വന്നതിന് ശേഷം മാത്രമേ ഈ കാര്യം പറയുകയുള്ളൂ എന്ന് കരുതിയതാണ്... പക്ഷെ...
    (തുടരും)
    ©haritha_h