• thadichi 30w

    എന്തോന്നെടേയ് ഇത്!

    #malayalam#ente_malayalam

    Read More

    രക്ഷയില്ല!

    ഇഷ്ടപ്പെട്ടവന്റെ ഒപ്പം ജീവിക്കണം.

    "അപ്പന്റേം അമ്മേടേം നെഞ്ചത്ത് ചവിട്ടിയവൾ !! ഗുണം പിടിക്കില്ല"

    എന്നാ വേണ്ട! വീട്ടുകാരുടെ ഇഷ്ടത്തിന് നിക്കാം.

    "അപ്പൊ നീ കാമുകനെ തേച്ചില്ലേ? തേപ്പുകാരി.."

    എന്നാ പിന്നെ രണ്ടും കൂടെ ഒന്നിച്?

    "അതെങ്ങനാ? സമൂഹം, മതം, ജാതി, ജാതകം, ചൊവ്വാദോഷം, ചന്ദ്രൻചേട്ടന്റെ അപഹാരം, വ്യാഴത്തിൽ വെള്ളി, ഫിനാൻഷ്യൽ സ്റ്റാറ്റസ്, പുരാതന കുടുംബം, അഭിമാനം, പെഡിഗ്രി.."

    എന്നാ പിന്നെ ഒറ്റക്ക് ജീവിച്ചോളാം?

    "അതൊട്ടും നടക്കൂല! ഒറ്റക്കൊരു പെണ്ണ്... സദാചാരം നോക്കണ ഏമാന്മാർക് മാർക്കിടാൻ നിന്ന് കൊടുക്കേണ്ടിവരും!"

    എന്നാ പിന്നെ അങ്ങ് പോയേക്കാം..

    "എങ്ങോട്ടാ?? "

    ഓ! സന്യസിക്കാം.. അതല്ലേ വഴിയുള്ളു??

    (അല്ല! സന്യാസം അലവ്ട് ആണോ?)

    ©thadichi