• _laxmi_nair 23w

    നിനക്കായ്

    ഒരു റോസാ തളിരില പോലെ
    നിർമലമായ നിന്‍ മേനിയിൽ
    തലചായ്ച്ചുറങ്ങാനിന്നെന്‍ മനം തുടിക്കുന്നു.
    ആ ഇരുട്ടിന്റെ മറവില്‍,
    അടിഞ്ഞ ഈ ആത്മാവിനെ
    നീ നിന്‍ തൂവല്‍ സ്പര്‍ശത്താൽ,
    തൊട്ടുണര്‍ത്തി.
    ഓരോ തലോടലും നീ എന്നെ
    നിന്നിലെക്ക് അടുപ്പിച്ച ആ ദിനങ്ങള്‍.
    മറക്കാനാവില്ല ഒരിക്കലും നിന്നെയും
    നി എനിക്ക് നല്‍കിയ പ്രണയത്തെയും
    എന്‍ ഹൃദയത്തിൻ ഉള്ളറകളിൽ
    നീ എന്ന സത്യത്തെ,
    ഞാൻ എന്നും പ്രണയിക്കുന്നു
    എന്റെ പ്രാണൻ എന്നില്‍ നിന്ന്,
    അകന്നാലും നീയെന്നെ,
    പ്രണയം നിശ്വാരമായ് അനന്തമായ്
    എക്കാലവും ഉഴിയിൽ.
    ഒരു വാക്കും മിണ്ടാതെ,
    ഒരു ദ്വേഷവും കാട്ടാതെ
    നിനക്കായി മാത്രമെന്റെയീ ജന്മം.
    ~laxmi_nair