• anaghabineesh 24w

    നിള

    ഉണ്ണിക്കണ്ണനെ കണികണ്ട്
    ഉണർന്നിടാൻ
    പുലരിനിലാവേ നീ കടം
    തരുമോ കാർമേഘ
    പാലാഴി ഒരെണ്ണം
    പുളിമരത്തിൻ ചുവട്ടിലെ
    കുളിക്കടവിൽ അടക്കം
    പറയുന്നതിന്നാരാണാവൊ
    തണുക്കുന്ന മേനിയെ
    മഴയിൽ കുതിർത്തിട്ടു
    മൊഴിയിൽ വിറയാർന്നിതാ
    നൈർമല്യ പുണ്യത്തിന്
    സഖിയെ വിളിക്കുന്നു
    വേളിപ്പെണ്ണ്
    ചേമ്പിൻ ഇലയിലെ മഴ
    തുള്ളിപോൽ സ്നേഹത്തിൻ
    പാലാഴി കടഞ്ഞ പെണ്ണ്
    പാദങ്ങളോരോന്നും വയ്‌ക്കുമ്പോഴേ
    പാദസരത്തിൻ അഴക്
    തിളങ്ങിടുന്നു
    തൊടിയിൽ പൂവിട്ട
    മുക്കുറ്റിപോലും
    തലയാട്ടി അവളെ കളിയാക്കി
    നിന്നു
    അരളിയും തെച്ചിയും
    തുമ്പപ്പൂവും
    മഴത്തുള്ളിയെ മുത്തമിട്ട്
    ഉരുമ്മി നിന്നു
    കനവിലിപ്പോഴും പുളിമരച്ചോടും
    കുളിക്കടവും