• achuhazin 24w

    രാഷ്ട്രീയം പറഞ്ഞും സദാചാരം പറഞ്ഞും കൊന്നും കൊല്ലിച്ചും നടക്കുന്നവരുടെ ഇടയിൽ ജീവിച്ചു മടുത്തു... കൊല്ലപ്പടുന്നത് ഹിന്ദുവാണെലും മുസ്ലിം ആണേലും ക്രിസ്ത്യൻ ആണേലും sfi ആണേലും bjp ആണേലും കോൺഗ്രസ്‌, ലീഗ്... എന്ത്‌ കുന്തം ആണേലും വരുന്ന ചോരയുടെ നിറം ചുവപ്പാണ്... അവരുടെ മാതാപിതാക്കൾ ഒഴുക്കുന്ന കണ്ണീരിനെന്നും ഉപ്പുരസമാണ് ... ഇത് മനസ്സിലാക്കാൻ പറയുന്നില്ല ഈ കൊല്ലുന്നവരോട് കാരണം നാളെ ഇതൊക്കെ അനുഭവിക്കുന്നവർ നിങ്ങളാവാം... കാരണം പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നാണല്ലോ... ചിലരങ്ങനെയാ കൊണ്ടാലേ പഠിക്കൂ..പക്ഷേ സങ്കടം അതല്ല.. ഒന്നുമറിയാത്ത പാവം ചിലരാണ് കൊല്ലപ്പെടുക... പാവം ചില മാതാപിതാക്കളാണ് അതിന്റെ ദുഃഖം മുഴുവൻ സഹിക്കേണ്ടി വരുന്നത്... കൊലപാതക രാഷ്ട്രീയത്തോടും കൊലപാതക സദാചാരത്തോടും പുച്ഛം മാത്രം...
    #feelingsad#antipoliticalterrorism#feelings#malayalam

    Read More

    കൊന്നത് മൂസയും കൊല്ലപ്പെട്ടത് അഭിമന്യുവും ആണേലും
    കൊന്നത് അർജുനനും കൊല്ലപ്പെട്ടത് ജോസെഫും ആണേലും
    കൊന്നത് ജോസെഫും കൊല്ലപ്പെട്ടത് ഇബ്‌റാഹീമും ആണേലും
    കൊന്നത് ഒരു മനുഷ്യനും കൊല്ലപ്പെട്ടത് ഒരു മനുഷ്യനും ആണെന്നും
    കൊന്നതും കൊല്ലപ്പെട്ടതും രണ്ടു മനുഷ്യരുടെ ചോരയാണെന്നും
    ചിന്തിക്കുന്നവർ വിരളമായതാണോ ഈ നാട് ഇങ്ങനെയായത്...
    ©achuhazin