• sanguine_soul 26w

    വാട്സ്ആപ്പ്,ഫേസ്ബുക്, ഇൻസ്റ്റാഗ്രാം
    ട്വിറ്റെർ,ടെലിഗ്രാം,ഹൈക്ക് എന്നിവ ഒക്കെ കളഞ്ഞപ്പോൾ തോന്നാഞ്ഞ ഒരു സങ്കടം ആദ്യമായ് മിറാകീ കളയാൻ പോയപ്പോൾ തോന്നി.

    മുകളിൽ പറഞ്ഞവ ഒക്കെ അൺഇൻസ്റ്റാൾ ചെയ്തപ്പോൾ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല.എന്നാൽ മിറാകീ അൺഇൻസ്റ്റാൾ ചെയ്യാൻ ഫോൺ എടുത്തപ്പോൾ ഐക്കൺന്റെ ചുറ്റും വിരലുകൾ കിടന്നൊന്നു കറങ്ങി. കറക്കിയ വിരലുകൾ അങ്ങോട്ട്‌ മാറ്റിവെച്ചു പലതവണ ചിന്തിച്ചു,മിറാകീ കളയണോ??

    അപ്പോൾ ഒരു അശരീരി എന്നോണം ഉള്ളിൽ നിന്നു ആരോ പറഞ്ഞു,വേണ്ട ഇവനിവിടെ കിടക്കട്ടെ.അതെ എന്റെ മനസ്സ് തന്നെ ആണ് മന്ത്രിച്ചത്‌.ഏതാനം കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മിറാക്കിയോട് വല്ലാണ്ട് അങ്ങ് അടുത്തുപോയെന്ന്.എന്നാപ്പിന്നെ ഞാനും അങ്ങ് കരുതി,ഇവനിവിടെ കിടക്കട്ടെന്നേ..!
    താങ്ക്യൂ മിറാക്കി.❤
    ©sanguine_soul