• __soul_writer__ 4w

    കൊഴിഞ്ഞു തീരാറായ മുടിയിഴകൾ...
    ചോരവറ്റി വെളുത്തുണങ്ങിയ ശരീരം...
    എന്നെ ബാധിച്ച ക്യാൻസറാണ് നീ..

    ഇടക്കിടെ ചോര പൊടിയ്ക്കുന്നുണ്ട്
    വിളർച്ച വല്ലാതെ ശരീരത്തെ
    കാർന്ന് തിന്ന് തുടങ്ങിയിട്ടുണ്ട്...
    നീ വീണ്ടും ആഴത്തിലെന്നിൽ എവിടെയൊക്കെയോ ഉരുണ്ടുകൂടുകയാണ്
    അവസാന മിടിപ്പിനായുള്ള കാത്തിരിപ്പിലാണ്

    ഇന്നല്ലെങ്കിൽ നാളെ വരുമായിരിക്കും
    വിരുന്നു പോവണം അവിടേക്ക് അങ്ങ് ദൂരേക്ക്
    അവിടെ എന്റെ മുടിയിഴകൾ തഴച്ചവളരും
    വറ്റിത്തീർന്ന രക്തം ഉറവകൾ പൊട്ടിച്ച്
    എന്നിൽ നിറയും അന്ന് ഞാൻ നിനക്ക്
    സ്വന്തമായിരിക്കും അങ്ങ് ദൂരെ
    എനിക്ക് കൂട്ടായി നീയുമുണ്ടാവും

    എന്നെ ബാധിച്ച ക്യാൻസറാണ് നീ
    എന്റെ മരണം കണ്ട് നീ
    എന്നോട് കൂടെ തന്നെ
    മണ്ണിൽ ലയിക്കുക..
    ©__soul_writer__