• nithinpaulmundumakil 5w

    മനസ്...💖

    നമുക്കുള്ള ഏക പരിമിതി നമ്മുടെ മനസ് മാത്രമാണ്

    നമ്മുടെ ഓരോ ചുവടു വയ്പ്പും ആ മനസിന്റെ നിയന്ത്രണത്തിലാണ്

    ചിലപ്പോഴെങ്കിലും പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് എന്റെ പരിമിതികളുടെ വേലി തകർക്കാൻ കഴിയുന്ന ആയുധം

    എങ്കിലും നാം ഓരോരുത്തരും നമ്മുടെ മനസിന്റെ നിയന്ത്രണങ്ങൾക്ക് അധീനരാണ്

    ഈശോ മിശിഹായുടെ കാര്യത്തിലും നമുക്കു കാണാൻ കഴിയുന്നത് ഇത് തന്നെയാണ്

    ത്രിയേക ദൈവത്തിൽ ഒരാളാണ് , ദൈവപുത്രനാണ് , അസാധ്യമായതിനെ സാധ്യമാക്കാൻ കഴുവുള്ളവനാണ് , എന്നുള്ള തിരിച്ചറിവുകൾ ഒക്കെ ഉണ്ടായിട്ടും തന്റെ മനസിന്റെ ചാഞ്ചാട്ടങ്ങൾക്ക് പുറകെ പോകാതെ പിതാവായ ദൈവത്തിന് അനുയോജ്യമായ വിധം അവന്റെ ഹിതം അനുസരിച്ചു നമുക്ക് മുന്നിൽ ജീവിച്ചു കാണിച്ചു തന്ന മനുഷ്യ ജന്മം

    നമുക്കും ജീവിക്കാൻ തുടങ്ങാം
    മനസിന്റെ ചാഞ്ചാട്ടങ്ങൾക്ക് പുറകെ പോകാതെ നസ്രായനായ തമ്പുരാനെ അനുകരിച്ചു കൊണ്ട് അവന്റെ പിന്നാലെയുള്ള യാത്രക്കായി
    ©nithinpaulmundumakil