• anaghabineesh 23w

    ആത്മാവ്

    അത്തലിൻ ഓർമയിൽ നൊന്തില്ല
    പൊള്ളിയ ചൂടറിഞ്ഞില്ല
    മുല ചുരത്തുന്നൊരമ്മതൻ
    നെഞ്ചിലെ ചൂടായി മാറേണ്ട
    കിടാവേ നീ
    താരാട്ടിനീണം മറന്നുവോ വൃഥാ
    കൊഞ്ചികിടന്നും കാൽവിരൽ ഉണ്ടും
    നിൻ ബാല്യത്തിലിന്നു കൈപ്പിന്റെ
    തിരിനാളം തെളിയിച്ചതാരെ
    സിഗരറ്റുകുറ്റിതൻ കുത്തലൊന്നേറ്റപ്പോൾ
    കണ്ണുനിറച്ചവനൊന്നു നോക്കി
    അങ്ങിങ്ങു കിടക്കുന്ന റൊട്ടിക്കഷ്ണം
    എടുത്തൊന്നു വയറുനിറച്ചിടാൻ
    കുഞ്ഞായിരുന്നവൻ മുട്ടിൽ ഇഴയുന്ന
    കണ്മണി
    വേശ്യയോ വേർപാടിൻ നേരറിയാത്തവളോ
    ആരോ ഗെതികേടിൻ മുഖമോ അറിയില്ല
    ദേഹത്തുവീഴുന്ന തീകനലിൽ ഇപ്പോഴും
    വിശപ്പിന്റെ നോവ്
    ആർത്തുകരയുന്ന ഓമനതൻ കൈകളിൽ
    ആഞ്ഞു ചവിട്ടി രെസിച്ചയാൾ
    കമഴ്ന്നുകിടന്നവൻ അമ്മേന്നു തേങ്ങുമ്പോൾ
    കാലിന്റെ വിരലുകൾ ഒന്നായി മെതിച്ചയാൾ
    നിസ്സഹായത ,ക്ഷീണിച്ചുവോ കണ്ണുകൾ
    ചോരപൊടിഞ്ഞുവോ കുഞ്ഞുമേനി
    നോട്ടം ദയനീയം ,കുഴങ്ങി കിടപ്പു
    കണ്ണിൽ നിന്ന് ചോരപൊടിയുമ്പോഴും
    അങ്ങിങ്ങായി പൊത്തിപിടിച്ചു
    കരയുമ്പോഴും
    ഒരമ്മതൻ പുണ്യം നോവിന്റെ പ്രാർത്ഥന
    ചോരയൊലിപ്പിച്ചു വയറുപിടിച്ചു
    കമഴ്ന്നുകിടന്ന അവസാന ശ്വാസത്തിലും
    ആ റൊട്ടിക്കഷണങ്ങളെ മിഴി
    അടയ്ക്കാതവൻ നോക്കിനിന്നു
    അനഘ ബിനീഷ്