• marfiyamjh 23w

    തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന കലണ്ടറിലെ ചുവപ്പക്കങ്ങൾ പോലും ഭീതി പടർത്തുന്നു... വിശ്രമം നിഷേധിക്കപ്പെട്ട സമയസൂചിക കിതച്ചു കൊണ്ടാണെങ്കിലും തന്റ്റെ ഓട്ടം തുടരുന്നു... ഇന്നലെ വരെ സ്വന്തം ശബ്ദം മറന്ന ചീവീട് പോലും ഇന്ന് നിലക്കാതെ ചിലക്കുന്നു... മോങ്ങാൻ മറന്ന ചാവാലി പട്ടികളും മോങ്ങാൻ തുടങ്ങിയിരിക്കുന്നു... അതേ...
    എന്നെന്നും ഉറക്കികിടത്തുന്ന നമ്മുടെ സമാധാനം മാത്രം ആഗ്രഹിക്കുന്ന വിളിക്കാതെ വരുന്ന ആ അതിഥിയുടെ ഗന്ധം എന്റെ മൂക്കിലേക് അടിച്ചുകയറുന്നതു പോലെ....




    ©marfiyamjh