• anaghabineesh 23w

    വായ്താരി

    കുറു0തോട്ടിക്കു വാദം
    വന്നു കുന്നിൻചെരുവിലെ
    പുൽമേട് ചൊല്ലി
    വരവതു പാടില്ലെന്ന്
    പുത്തൻ പ്ലാവും
    വന്നത് നന്നായെന്ന്
    ആലിലയും
    വാർധക്യം ഒട്ടും തുളുമ്പാത്ത
    തനിക്കു തലയെടുപ്പുള്ളവന്
    ഇത്രമേലൊന്നും ഭവിച്ചിടില്ല
    മോഹത്തിൻ പൂങ്കാവനമൊന്നിൽ
    വിളയാടുന്നവൻ മൂർത്തീഭാവത്തിൻ
    രാജൻ സ്വയം ചൊല്ലി പ്ലാവ്
    ആലിലയാവട്ടെ യുവത്ത്വം
    കൊണ്ടാടും തലപ്പത്തിരിക്കുന്നവൻ
    കൊഴിഞ്ഞുപോകുന്നവനെ ഓർത്തു
    ചിരി വിണ്ണിൽ തീർതോൻ
    കാലകാലത്തിൻ കാഴ്ചകൾക്കപ്പുറം
    മാറ്റമൊന്നുമേ ഒന്നിനുമില്ല
    ഇന്നുഞാൻ വന്നവഴികളിൽ
    ആഴത്തിൽ നീ ചവിട്ടേണം നാളെ
    തീർച്ച
    കാലചക്രത്തിൽ ജീവജാലങ്ങൾക്ക്
    വിണ്ണിൽ നീലാംബരിയായി വാഴാം
    വരിക്കപ്ലാവ് കടപുഴകി
    ആലില കൊഴിഞ്ഞുപോയി
    കുറുന്തോട്ടിതൻ വാദം മാഞ്ഞുപോയി
    നാമെന്തെന്നു ഓർക്കുക
    എന്തുണ്ടെന്നറിയുക
    പകർന്നുകൊടുക്കുക
    സ്നേഹിക്കുക