• sidhuu 31w

    നിലാവിന്റെ ലഹരിയിൽ നിന്നോട് മന്ത്രിച്ച വാക്കുകൾ ഇന്നെന്റെ മനസ്സിൽനിന്നും മാഞ്ഞുപോയിരിക്കുന്നു. കഴിഞ്ഞുപോയ ഒരു നിമിഷമെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ അറിയാതെ ആഗ്രഹിക്കുന്നു. ഇന്ന് നീ എനിക്ക് അന്യയാണ്. എന്നിട്ടും നിന്റെ ചുംബനത്തിന്റ മാധുര്യം എന്നിൽ മായുന്നില്ല. ഈ അകൽച്ചയിലും എന്തുകൊണ്ടോ ഞാൻ സന്തോഷവാനാണ്. നഷ്ടത്തിന്റെ കയ്പ്പ് ഉൾകൊള്ളാൻ മനസ്സിലെ പ്രണയത്തിന് സാധിക്കാത്തതിനാലാണോ? അറിയില്ല.... ഈ സ്വപ്നം ഞാൻ സൃഷ്ടിച്ചതിനാലാവാം നീ ഒരു മിഥ്യയായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല......
    ©sidhuu