• mohandas 19w

    നിഴലുകൾ പങ്കിട്ടു താണ്ടിടാം
    നമുക്കേതു കൊടിയ വേനലും
    സഖീ
    നമുക്കരികിലുള്ളതെല്ലാം അരിയ
    വസന്തമായ് മാറ്റിടാം ....

    അകലെയായ് ചിരി തൂകുമാ താരകം
    അരികിലായ് വരും കാലം വരേക്കും
    സഖീ,
    ഒരുമയോടെ കഴിഞ്ഞു പോയീടുവാൻ
    നിഴലു തീർക്കുന്ന തണലു മാത്രം മതി

    കാമമെങ്ങും നിറഞ്ഞ വെളിച്ചത്തിൻ
    പാതിരാവിൽ പിടഞ്ഞു പിരിയാതെ
    പാതിമെയ്യായ് നിറഞ്ഞു പടരുവാൻ
    സഖീ,
    നമുക്കീ നിഴലുകൾ പോലെ നമ്മോട് ചേർന്നിടാം ....
    ©mohandas

    Read More

    ഇരു നിഴൽ

    നിഴലുകൾ പങ്കിട്ടു താണ്ടിടാം
    നമുക്കേതു കൊടിയ വേനലും
    സഖീ
    നമുക്കരികിലുള്ളതെല്ലാം അരിയ
    വസന്തമായ് മാറ്റിടാം ....

    അകലെയായ് ചിരി തൂകുമാ താരകം
    അരികിലായ് വരും കാലം വരേക്കും
    സഖീ,
    ഒരുമയോടെ കഴിഞ്ഞു പോയീടുവാൻ
    നിഴലു തീർക്കുന്ന തണലു മാത്രം മതി

    കാമമെങ്ങും നിറഞ്ഞ വെളിച്ചത്തിൻ
    പാതിരാവിൽ പിടഞ്ഞു പിരിയാതെ
    പാതിമെയ്യായ് നിറഞ്ഞു പടരുവാൻ
    സഖീ,
    നമുക്കീ നിഴലുകൾ പോലെ നമ്മോട് ചേർന്നിടാം ....
    ©mohandas