• gangadevi 21w

    എന്തു മാത്രം വിചിത്രമായ ജീവിയാണ് മനുഷ്യൻ...
    പുല്ലും പൂമ്പാറ്റയും പുലിയും മാനുമടക്കം മറ്റെല്ലാ ജീവജാലങ്ങളും ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... അവയെല്ലാം ജീവിക്കുന്നത് ഈ നിമിഷങ്ങളിൽ ആണ്... ഇന്നിലങ്ങനെ ലയിച്ചു ഓരോ ശ്വാസത്തിലും ജീവിക്കുന്നു.... മനുഷ്യൻ മാത്രമെന്തേ ഇന്നിൽ നിന്നോടിയൊളിച്ചു മാറാല തൂങ്ങിയ മച്ചിൻപുറങ്ങളിൽ ഒളിപ്പിച്ച ഇന്നലെകളുടെ വീഞ്ഞ് കുടിച്ചു മരിക്കുന്നു.... അവൻ മാത്രമെന്തേ അലക്കിത്തേച്ച മനുഷ്യന്റേതല്ലാത്ത മുഖംമൂടികൾക്കുള്ളിൽ എന്തിനെയൊക്കെയോ പേടിച്ചു അടക്കിപ്പിടിച്ചു ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ചെയ്യുന്നു... സ്വയം കാലങ്ങളായി വരിഞ്ഞുണ്ടാക്കിയ തത്വശാസ്ത്രങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും ചെങ്ങലകളിൽ സ്വയം കെട്ടിയിട്ട്,, കൂട്ടിവച്ചു..ഒടുക്കം ജീവിക്കാൻ മറന്നു മരിക്കുന്നു....
    ©gangadevi