• deeepthiisibi 19w

    ഓർക്കുവാനേറെയുണ്ടിന്നുമെൻ
    മനസ്സിൻ മണിച്ചെപ്പിൽ
    ആർദ്രമായുറങ്ങുന്ന
    നോവിന്റെ മണമുള്ള
    നറുമുത്തുകൾ....
    ഓർമ്മകൾ
    തഴുകിത്തലോടിയുണർത്തിയ
    പോയ കാലത്തിൻ
    മായാ സ്മൃതികളായ്
    ഇന്നും മയങ്ങുന്നു
    നിന്റെ രൂപം....
    ഉള്ളിലിന്നും
    നിറയുന്നു നീ മാത്രം....

    ©deeepthiisibi