• ganga_devi 7w

    ഇന്നലെകളിൽ അവർ പ്രണയിച്ചിരുന്നു...
    ഇന്നലെ രാത്രി മാത്രം പൂത്ത പാരിജാത പൂക്കൾ
    ഇന്ന് പുലർച്ചെ അവരോടൊപ്പം മരിച്ചു വീണു..
    നിലാ വെളിച്ചത്തിന്റെ നീലിമയിൽ അവർ ചുംബിക്കവെ ആ ചൂടെറ്റ് വിരിഞ്ഞതാണാ പൂക്കൾ.....
    രാത്രി നിർത്താതെ ആ പ്രണയ കാവ്യത്തിന്
    ശ്രുതി മീട്ടിയ മഴയും മരിച്ചു....
    മഴയുടെയും പൂക്കളുടെയും ശവകുടീരങ്ങൾ
    ഇന്നിനു കണ്ടെത്താൻ കഴിഞ്ഞു....
    അവരെ മാത്രം കണ്ടില്ല....
    അവർ മരിച്ചുവീണത് അന്യോന്യം അവരുടെ
    കണ്ണുകളിൽ ആയിരുന്നു....
    ©ganga_devi