• angeljohn 22w

    ദൈവിക ഭാഗ്യം!

    സൗഹൃദം ഒരു പേരു മാത്രമാണ്,
    അതിനുമപ്പറം,
    ഒരു യഥാർഥ സ്നേഹമുണ്ട്, ഒരു യഥാർത്ഥ ബന്ധം!

    അത് നമ്മുടെ ഉറച്ച അടിത്തറയായി...
    ദൃഢമായ ഒരു പിന്തുണയായി...
    അനന്തമായ സന്തോഷത്തിന്റെ ഉറവിടമായി...

    സ്വീകാര്യമായ ചില പരാജയങ്ങൾ,
    അതിനെ വിജയമായി പരിവർത്തനം ചെയ്യാൻ പഠിപ്പിക്കുന്നവർ...
    നമ്മുടെ വിജയ കഥകൾ,
    ഉച്ചത്തിൽ വിളിച്ചുപറയുന്നവർ...
    നമ്മുടെ വിജയവും സന്തോഷവും, നമ്മെക്കാൾ കൂടുതൽ സന്തോഷത്തോടെ ആഘോഷിക്കുന്നവർ...

    സൗഹൃദം ഒരു പേരു മാത്രമാണ്,
    അതിനുമപ്പറം,
    ഒരു യഥാർഥ സ്നേഹമുണ്ട്, ഒരു യഥാർത്ഥ ബന്ധം!

    സത്യമായി പറഞ്ഞാൽ, അവർ നമ്മുടെ ദൈവിക ഭാഗ്യമാണ്!
    ©angeljohn