• _aaro_oraal_ 46w

    ജഡം!

    ഞാൻ ഹൃദയമില്ലാത്ത വെറും ജഡമാണ് പോലും...
    ഒരിക്കൽ എന്നെപ്പോലും മറന്ന് നിന്നെ സ്നേഹിച്ച...
    നിന്നെ മാത്രം ഇഷ്ടപ്പെട്ട...
    വെറുപ്പെന്ന വാക്കിന്റെ
    അർത്ഥം അറിയാത്ത...
    എന്റെ കൊച്ചു ഹൃദയത്തെ
    സൂക്ഷ്മമായി കൈയ്യിൽ
    ഏൽപ്പിച്ചപ്പോൾ നീ
    തന്നെയല്ലേ അതിനെ
    വലിച്ചെറിഞ്ഞു കളഞ്ഞത്...
    അതെ ഇന്ന് ഞാൻ
    ഹൃദയമില്ലാത്ത ജഡമാണ്
    വെറും ജഡം!

    ©ആരോ ഒരാൾ