• haritha_h 5w

    തുടർന്ന് അയാളവിടുന്ന് പോയി. ശല്യമൊഴിവായെന്ന് കരുതിയ ഞാൻ ഡൽഹിക്ക് തിരിക്കാനിരിക്കുന്ന സമയം അയാൾ എന്റെ വീട്ടിൽവന്ന് വീണ്ടും ബഹളമുണ്ടാക്കി. വാക്കാൽ ഭാര്യയായതുകാരണം അയാളുടെ കൂടെ ചെല്ലണമെന്ന് എന്നോട് പറഞ്ഞു. ഒരു കാരണവശാലും അയാൾക്ക്‌ വഴങ്ങില്ലെന്ന എന്റെ നിർബന്ധത്തെ അയാൾ ബൂട്സിന്റെ വശങ്ങൾ കൊണ്ട് ചതച്ചരച്ചു. ഒടുവിൽ ഡൽഹിക്ക് വന്നാൽ ഉടൻ ഞാൻ ചൗഹാന്റെ വീട്ടിൽ എത്തിക്കോളാം എന്ന ഉറപ്പിൽ അയാൾ എന്റെ വീട്ടിൽനിന്നും ഇറങ്ങിപ്പോയി. പിറ്റേദിവസം ഡൽഹിയിലെത്തിയപ്പോൾ ഞാൻ ആദ്യം നിന്നെ തേടി ഓഫീസിൽ പോയിരുന്നു. പക്ഷെ അന്ന് നീ അവധിയായിരുന്നു. പിന്നീട് വീട്ടിലുമെത്തി. പക്ഷെ അന്ന് നിന്നെക്കണ്ടില്ലെങ്കിലും എനിക്ക് മറ്റൊന്ന് അവിടെനിന്നു കിട്ടിയിരുന്നു.
    ഗൗരി പറഞ്ഞു നിർത്തി.

    Read More

    Gun shot 22

    "എന്ത്? എന്റെ വീട്ടിൽ നിന്നും നിനക്ക് എന്ത് കിട്ടിയെന്ന്?" സാറ ചോദിച്ചു.
    "കോളേജിൽ നടത്തിയ പ്രക്ഷോഭത്തിനു ശേഷം അയാൾ നമ്മളെ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നതും, ഒരുദിവസം നമ്മളുടെ ഒരു രാത്രിക്ക് അയാൾ വിലപറഞ്ഞതും നീ ഓർക്കുന്നില്ലേ, അന്ന് മുതൽ നമ്മളെ കൊല്ലാക്കൊല ചെയ്ത അയാളെ വകവരുത്തണമെന്ന ചിന്തയിൽ എരിയുമ്പോഴാണ് ഈ കാര്യങ്ങളൊക്കെ നടക്കുന്നത്. അന്ന് ഞാൻ നിന്റെ വീട്ടിലിരിക്കുമ്പോൾ ചൗഹാൻ വിളിച്ചിരുന്നു.എന്നെ വിളിക്കുന്നത് ചൗഹാനാണെന്ന് മനസിലാക്കിയ മുനീറിത്ത എന്നോട് കാര്യങ്ങൾ തിരക്കി, ആദ്യമൊക്കെ വിട്ടുവിട്ട് കാര്യങ്ങൾ പറഞ്ഞിരുന്നു എങ്കിലും പിന്നീട് എല്ലാം ഞാൻ തുറന്നുപറഞ്ഞു. അപ്പോൾ മുനീറിത്തയെ അയാൾ വഞ്ചിച്ച കാര്യങ്ങൾ എന്നോട് പറഞ്ഞു. പക്ഷെ അന്ന് കാര്യങ്ങളൊന്നും നടന്നില്ല, സംസാരിച്ചിരിക്കുന്നതിനിടയിൽ അമീന്റെ അമ്മ വന്നതുകാരണം ഞാൻ അവിടെന്ന് ഇറങ്ങി. പക്ഷെ, അതിനുശേഷം ഞങ്ങൾ തമ്മിൽ കുറെയധികം സംസാരിച്ചു. അവനെ വകവരുത്തുക എന്നത് ഞങ്ങളുടെ ആവിശ്യമായി മാറി. അങ്ങനെ ഞങ്ങൾ...... "
    ഗൗരി പറഞ്ഞു നിർത്തി. സാറയുടെ കണ്ണിൽ നിന്നും ഉയരുന്ന അത്ഭുതത്തിന് അന്നേവരെ കണ്ടിട്ടില്ലാത്ത ഒരുതരം പ്രതികാരത്തിന്റെ ഛായയുണ്ടെന്ന് ഗൗരിക്ക് തോന്നി.
    " പക്ഷെ ഗൗരി..... നീയല്ല ചൗഹാനെ കൊന്നത്,"
    സാറ പറഞ്ഞു.......
    " എന്ത്? "........
    (തുടരും)
    ©haritha_h