• ammu_ajith 23w

    ദൂരങ്ങൾ ഒരുപാട് ഉണ്ടാകും..
    ചിലപ്പോൾ കുതിച്ചുയർന്ന
    ചിറകുകൾ കിതച്ചു നിന്നുപോകാം..
    വലിയ കോളുകെട്ടി കാർമേഘം
    നിൻ്റെമേൽ വഴിതടയലും നടത്തിയെന്നിരിക്കാം!!!
    അപ്പോഴെല്ലാം ശ്വാസം ഒന്നു
    നീട്ടിവലിച്ച്, നീ എത്തിച്ചേർന്ന
    ഉയരം കാണുക!!!
    നിനക്കു താഴെ, തളർത്തിയിട്ടവരും
    കബളിപ്പിച്ചവരും കരഞ്ഞു നിൽക്കുമെന്ന്
    വിശ്വസിക്കുക!! പുഞ്ചിരിക്കൂ!!
    എത്രയോ ആകാശങ്ങൾ പറന്നെത്താനുള്ളതാണെന്നേ!!!

    ©ammu_ajith