• kuttoosan 23w

    സുഹൃത്ത്

    നൂറ്റാണ്ടുകൾക്കു മുമ്പ് ഞാൻ നിലത്തെറിഞ്ഞുടച്ചു കൊന്ന ഏകാന്തത, മുറികൂടിയിരുന്നു.
    അവൻ എങ്ങനെയോ വളർന്നു എന്‍റെ തോളൊപ്പമെത്തി.
    ഇന്നലെ വഴിയിൽ വെച്ചു കണ്ടു.
    കുറെ നാൾക്കുശേഷം കണ്ട സുഹൃത്തിനെ എന്നപോലെ അവൻ എന്നെ വാരിപ്പുണർന്നു.
    സന്തോഷിച്ചു മതിമറന്നു നിൽക്കുമ്പോൾ, എന്‍റെ കാതിൽ അവൻ മന്ത്രിച്ചു.
    "നിന്നെ ഞാൻ കൊല്ലും, എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതിന്, എന്നെ വിട്ടു പിരിഞ്ഞതിനു"


    ©kuttoos