• haritha_h 6w

    കാലങ്ങൾ കൊരുത്തുണ്ടാക്കിയ മൂവരുടെയും സൗഹൃദം വലിച്ചെറിഞ്ഞു എന്തിന് അവൾ ചൗഹാന്റെ സഹയാത്രികയായ്? ആരോ ചെയ്ത കുറ്റം അമന്റെ തലയിൽ കെട്ടിവച്ച്‌ എന്തിന് അവനെ കുടുക്കാൻ ചൗഹാന് അവൾ കൂട്ടുനിന്നു? എന്നിട്ട് ആരോടും പറയാതെ അയാളെ കൊന്നതെന്തിന്? ഒടുവിൽ അവളും മരിച്ചതെന്തിന്? ഒന്നും അറിയില്ല, ഒന്നും...
    ചായയുടെ മധുരത്തോടൊപ്പം ഓർമകളുടെ കൈയ്പ്പുനീര് രുചിച്ചുകൊണ്ട് വീണ്ടും അവൾ വർത്തമാന കാലത്തിലേക്ക് തിരികെയെത്തി. വിജനതയിൽ നിന്നും കണ്ണുപറിച്ചെടുത്ത് മുറ്റത്തേക്ക് നട്ടപ്പോൾ വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നും വെളുത്തു മെലിഞ്ഞ ഒരു സുന്ദരി സാറയുടെ മുന്നിൽ വന്നു നിന്നു. കണ്ടാൽ സാറയുടെ അത്രയും തന്നെ പ്രായം തോന്നും... ഏറിയാൽ 30, അതില്കൂടുതൽ തോന്നില്ല. ആരാണെന്ന ചോദ്യം മുഖഭാവത്തിൽ വരുത്തി സാറ ആ അതിഥിയെ നോക്കിനിന്നു.
    "സാറാ, നീ ഇവിടെയുള്ള കാര്യം ഞാൻ അറിഞ്ഞതെയില്ലല്ലോ "....സാറയുടെ കൈകൾ ചേർത്തുപിടിച്ചു ആ അതിഥി പറഞ്ഞു.
    ആ കൈകളുടെ ചൂട് അവളെ വീണ്ടും JNU വിന്റെ അന്തരീക്ഷത്തിലേക്ക് പറഞ്ഞയച്ചു. എന്നിട്ട് പറഞ്ഞു
    " റെയ്ചൽ".......

    Read More

    Gun shot 18

    " സാറ, നീ ഇവിടെയുള്ള വിവരം ഞാൻ അറിഞ്ഞതെയില്ലല്ലോ, ഇന്ന് പുലർച്ചെയാണ് നീ ഇവിടെയുള്ള വിവരം ഞാൻ അറിയുന്നത്. എത്രനാളായി സാറ നിന്നെ കണ്ടിട്ട്,നാട്ടിലെ വിശേഷങ്ങൾ ഞാൻ അറിയുന്നുണ്ട് എങ്കിലും നിന്നെക്കുറിച്ച് അന്വേഷിക്കുമ്പോഴൊക്കെ ഞാൻ കേൾക്കുന്നത് ഡൽഹി ടൈംസിൽ എഡിറ്ററായി ജോലി തുടരുന്നു എന്നതാണ്. കേസിന്റെ എന്തോ കാര്യത്തിനായി പപ്പ കാണാറുള്ളത് നിന്റെ ഹസ്ബൻഡ് അമീനിനെയാണ്. അങ്ങനെയാണ് നീ ഇവിടെയുണ്ടെന്ന് അറിയുന്നത്."
    റെയ്‌ചൽ സന്തോഷത്തോടെ പറഞ്ഞു.
    " ഞാനിവിടെ എത്തിയിട്ട് ഒരു വർഷമായി റെയ്‌ചൽ, ഇനി ഇവിടെ ഒരാറു മാസം കൂടി, അതു കഴിഞ്ഞാൽ വീണ്ടും എന്റെ ഡൽഹിക്ക് പോകും.... നീ ഇവിടെയാണ് എന്നത് എനിക്കറിയില്ലായിരുന്നു. എന്തായാലും കണ്ടതിൽ സന്തോഷം, വരൂ, അകത്തേക്ക് കേറിവാ " സാറ പഴയ സൗഹൃദം തിരികെ ലഭിച്ച സന്തോഷത്തിൽ റെയ്‌ചലിനെ ക്ഷണിച്ചു.
    അവർ നിലാവുദിക്കും വരെ തങ്ങളുടെ ഇതുവരെയുള്ള ജീവിതം പങ്കുവച്ചുകൊണ്ടേയിരുന്നു. രാത്രി വളരെ വൈകിയിട്ടും അസ്സിസ്റ്റന്റ്സ് വാരത്തിലുള്ള അങ്കലാപ്പ് റെയ്‌ച്ചൽ ഉള്ളതിനാൽ സാറ അറിഞ്ഞതേയില്ല.
    "ഗൗരിയുടെ വിവരം ഞാൻ അറിഞ്ഞിരുന്നു. പക്ഷെ എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല സാറ, അവൾ എന്തിന് കൊന്നു, എന്തിന് മരിച്ചു എന്ന്, അന്ന് നിങ്ങളെ ജയിലിലാക്കിയ അവനെ എന്തിനാണ് അവൾ വിവാഹം കഴിച്ചതെന്ന് ഓർത്തിട്ട് എനിക്ക് ഇനിയും മനസിലാകുന്നില്ല സാറ " റെയ്‌ചൽ പറഞ്ഞു.
    " അറിയില്ല റെയ്‌ചൽ, പക്ഷെ ഒന്നുറപ്പാണ്, ആരോ പിന്നിൽ ഒളിക്കുന്നുണ്ട് "
    "ആര് "?
    (തുടരും)
    ©haritha_h