• anaghabineesh 24w

    മോഹാഗ്നി

    പുതുതലമുറ മാറ്റിവച്ചീടേണം
    പലതലമുറകൾക്കു ഉറവയാമൊരു
    മറവിതൻ നിമിഷങ്ങളെ
    കാലമിത്രയും നേരിലൊളിപ്പിച്ച
    മായയാം യന്ത്രങ്ങളെ
    കണ്ടുവളരേണം നെഞ്ചിലതേറ്റേണം
    നന്മയാം നിമിഷങ്ങളെ
    ചുറ്റുമൊന്നു കണ്ണോടിച്ചിടേണം
    ജീവജാലങ്ങളിൽ ഒളിഞ്ഞിരിപ്പതു
    ജീവിതമെന്ന മയകാഴ്ചകൾ
    അവതന്നിൽ കുരുന്നുകൾ
    ഓടിനടന്നൊന്നു പൂക്കളമൊരുക്കട്ടെ
    കൂട്ടുകാരോടൊത്തൊന്നു കൂടട്ടെ
    തെന്നലിൽ മാങ്ങയൊന്നടർന്നു
    വീഴുമ്പോൾ ഓടിയടുത്തതിനൻ
    മധുരം നുണയട്ടെ
    മഞ്ഞിൽ കുതിർന്നൊരീ
    പൂക്കളെ കാണട്ടെ
    പുഴതന്നിൽ ഓളങ്ങളാൽ
    തെന്നിമറയുന്നൊരീ വഞ്ചിയിൽ കയറട്ടെ
    തഞ്ചത്തിലുലയട്ടെ
    കാണട്ടെ ഭൂമിതൻ ചാരുത അറിയട്ടെ
    വിണ്ണിതിൻ നീലിമ
    ബാല്യം നന്നാവട്ടെ സ്നേഹം പൂത്തുലയട്ടെ
    ഇന്നു ഞാൻ പറയുന്ന വാക്കുകൾ
    നിന്റെ ഓർമയിൽ
    എന്നുമിരിക്കട്ടെ
    .