• geothomas 10w

    യാത്ര....

    നിന്നിൽ നിന്നും അകലെയാണ് ഞാൻ...
    നീയില്ലാത്തൊരു ലോകത്താണ് ഞാൻ...
    നീയില്ലാത്തൊരു യാത്രയിലാണിപ്പോൾ...
    സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനുമുള്ള അമിതാവേശത്താൽ ഇറങ്ങിയതാണീ യാത്രയ്ക്ക്...
    സത്യത്തിൽ മടുപ്പാണ് സുഹൃത്തേ...നീയില്ലാത്ത യാത്രകൾ...
    ഞാൻ തിരിച്ചുനടന്നാൽ എനിക്ക് നീ നിന്റെ സൗഹൃദ മേശയിൽ അത്താഴമൊരുക്കുമോ...?
    നമുക്ക് ഒരുമിച്ചു യാത്രചെയ്യാം... ഓർക്കുമ്പോൾ സുഖം തോന്നുന്ന മനോഹര യാത്രകൾ...

    ©geothomas