• sarathjas 30w

    ഞാനന്റെ മൗനത്തെ രാകിയൊരുക്കുകയാണ്
    നിന്റെ മൗനങ്ങളുടെ ചിറകരിയാനായി.
    അലസമായി പറന്ന് അവരെന്റെ
    ഞരമ്പിലേക്കാഴ്ന്നിറങ്ങി
    ചോര ചീന്താത്ത മുറിവുകൾ കോറാറുണ്ട്.
    പിന്നെയാ മുറിപ്പാടുകളോരോന്നും
    ആർത്തിയാൽ തുരുതുരെ ചുംബിക്കും.
    നിന്റ കീഴ്ചുണ്ടിനു താഴേന്ന്
    ഇറ്റുവീഴുന്ന വിയർപ്പുതുള്ളികൾ
    വീണ്ടുമാ മുറിവിനെ പൊള്ളിച്ചീടും.
    വാക്കുകളാൽ ബന്ധിക്കുക
    കൂർത്ത മിഴികളുള്ള നിൻ മൗനങ്ങളെ,
    എന്റെ മൗനത്തിനു മുൻപേ.
    ©ശരത്