• anaghabineesh 23w

  നേർകാഴ്ച

  സകലതും അറിയുവാനുണ്ട്‌ ഓമനേ
  നിന്റെ അഴുകിയ കുപ്പായതുണ്ടിൽ
  നിന്നും
  എന്തുചൊല്ലേണ്ടുഞ്ഞാൻ കണ്ണിനെ
  തടയുവാനായില്ലൊരിക്കലും
  നിറയട്ടെ പൈതലേ നിന്റെ മുമ്പിൽ
  ഏതു ചുടുചോരതൻ
  നരകയാമത്തിലോ പെറ്റിട്ടു
  നോവറിഞ്ഞ അമ്മതൻ
  ഗെതികേടിന്റെ മാനസം
  ഒരുനേരത്തെ ഒരു ചാൺ വയറിനായി
  എച്ചിൽ പത്രങ്ങളോരോന്നും
  എടുത്തുവയ്ക്കും കുഞ്ഞുകൈകളും
  ചുണ്ടിൽ നിരാശയും
  കണ്ണിൽ വിശപ്പിൻവിളികളും
  ആലസ്യമായി കിടക്കുന്ന
  മുടികളും നീയും കുടുംബത്തിന്
  ഓമനയാവേണ്ട നിന്നിലെ
  പ്രായത്തെ ഇന്ന് തെരുവിൽ എന്തിന്
  എ റിയ പെട്ടുനീ
  'അമ്മ വാരിത്തന്നു ഉണ്ണേണ്ടവൻ
  മതിയെന്ന് ചൊല്ലി കോഞ്ചേണ്ടവൻ
  വാരിവലിച്ചു അന്നം തിന്നുമ്പോൾ
  കണ്ണുനിറഞ്ഞുപോയി
  വാരിപുണരാൻ കൊതിച്ചുപോയി
  നഷ്ട്ടപെട്ടവനെന്നു പറഞ്ഞുനടക്കുന്നവൻ
  ഓർക്കുക
  സർവ്വതും നഷ്ട്ടപെട്ട ജീവിതങ്ങളുണ്ടീ
  മണ്ണിലും
  അവർ വിധിയെ പഴിച്ചുകഴിയണോ
  ചുറ്റിലും ഒന്നുകണ്ണോടിക്കു .
  സർവവും പൊറുക്കാൻ കഴിഞ്ഞിടും
  ഒന്നുമില്ലെങ്കിലും കരുതണം
  നാം കാണേണം
  ഈ കുഞ്ഞുമുഖങ്ങളെ
  നിഷ്കളങ്കതൻ യാമങ്ങളെ
  അനഘ ബിനീഷ്