• cloudangelita 22w

    എന്റെ ലഹരി

    ആകാശക്കൂരയിൽ നിന്ന് നേർത്ത വെള്ളനൂൽ കണക്കെ മണ്ണിലേക്ക് ഇറ്റുവീഴുന്ന മഴയെ കാണുമ്പോൾ,രാത്രിയുടെ ഇരുളിൽ വൈരം കണക്കെ മിന്നുന്ന താരങ്ങളെ കാണുമ്പോൾ, ഉള്ളിൽ ഒരു സുഖം തോന്നും, പറഞ്ഞറിയിക്കാനാവാത്ത ഒരു രസം.
    അത് അങ്ങനെ ആത്മാവിനെ തൊട്ട്, ഹൃദയത്തെ തഴുകി, കണ്ണുകളിൽ നനവായി പടരും. ജീവിതം ദുഃഖമെങ്കിലും, മരണത്തെ സ്വയംവരിക്കാൻ ആഗ്രഹിക്കാത്തത് ഒരു പക്ഷെ ഈ ലഹരിയോടുള്ള അടങ്ങാത്ത മോഹം കൊണ്ടാവാം, ഒടുങ്ങാത്ത ദാഹം കൊണ്ടാവാം.
    ©cloudangelita