• ansi_rajeesh 9w

    ഓർമ്മയിലെ പൂക്കളം

    കുളിരുമാ പുലരിയിൽ
    ഇമകളെ ചുംബിച്ച
    നീഹാര ബിന്ദുക്കളും ...
    തൊടിയിലും പാടത്തും ഓടി നടന്നു നാം പിച്ചിയ പൂവുകളും ...
    അങ്കണം തന്നിൽ നാം സ്നേഹ വർണ്ണങ്ങളാൽ ചമയിച്ച പൂക്കളവും ..
    സ്മരിക്കുന്നു ഞാനീ ദശാബ്ദങ്ങൾക്കുമിപ്പുറം ..
    എൻ ബാല്യമേ നിൻ വിശുദ്ധി ..
    ഇന്നീ തലമുറയ്ക്കന്യമല്ലോ ഇതെ-
    ന്നുള്ളതെൻ ദുഃഖമെന്നും ...
    ©ansi_rajeesh