• avarnaneeyan 23w

    കൂടെയുണ്ടാവണമെന്ന് തോന്നുമ്പോളാണ്,
    കൂടുകൾ തമ്മിലകലുന്നത് .
    നിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയുമ്പോളും,
    അവസാന കണ്ണി കാലിൽ ഉടക്കി നിൽക്കുന്നത്
    എന്റെ മൗനമാണ്.
    കൽവിളക്കുകൾ
    ഒറ്റത്തിരിയായ്
    കത്തിയമരുമ്പോൾ,
    മാറിൽ ചാഞ്ഞുറങ്ങുന്നതും
    സ്വപ്നം കണ്ടാണ്,
    പല ചിന്തകളും കെട്ടിയൊരുക്കി,
    എന്റെ വണ്ടി കൂടു തേടി പോകുന്നത്.
    എങ്കിലും പ്രിയേ,
    എന്റെ മൗനം നിന്റെ സ്വപ്നങ്ങളുടെ
    അവസാന കണ്ണിയാണ്....