• nidheeshnarayanan 23w

    ഇനിയില്ല ആ നല്ല നാളുകൾ

    കാലമേ ഇനിയില്ല ആ നല്ല നാളുകൾ..
    നീ എന്നെ ഞാനല്ലാതാക്കിയോ.?
    ബാല്യത്തിലെ ആ നല്ല നിമിഷങ്ങൾ
    അച്ഛൻ അമ്മ കൂടെപ്പിറപ്പുകൾ പിന്നെ-
    കൂട്ടിന്ന് കാവലായ് കൂട്ടുകാരും..

    കൂട്ടിമുട്ടിയുള്ളീക്കെട്ടിടത്തിൽ നിന്നെന്നെയാ
    പഴയ മൺകൂരയിൽ കൊണ്ടുപോകു..
    ഇവിടെയില്ലയാപ്പച്ചപ്പും ഗൃഹാതുരത്വവും
    ഉള്ളതോ ഏവർക്കും കപട ചിന്തകൾ മാത്രം..

    ഇനിയൊരു ജന്മമുണ്ടെങ്കിൽ തരുമോ
    എനിക്കാ നല്ല നാളുകൾ..
    ©nidheeshnarayanan