• krish_napriya 4w

  4

  രാഹുലിന് പുറകിൽ ഞാനും നടന്ന് അമ്പലത്തിൽ തൊഴുതു.. അത് ഒരു തുടക്കമായിരുന്നു... പുറത്ത് ഇറങ്ങി നടന്നു.. രാഹുൽ ചോദിച്ചു എന്നെ കണ്ടിട്ടില്ലേ എന്ന്. ഞാൻ പറഞ്ഞു ബസ്സ് സ്റ്റോപ്പിൽ കണ്ടു.

  എന്നാൽ പാറുനെ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്... ഞാൻ ചിരിച്ചു... അപ്പോൾ ഞാൻ പോവാ. പിന്നെ കാണാം...
  തിരിച്ചു നടക്കുമ്പോൾ കുറെ ചോദ്യങ്ങൾ  ? എന്നെ എങ്ങനെ കണ്ടു? ഞാൻ കണ്ടിട്ടില്ലല്ലോ?

  അല്ല, അതേയ് രാഹുൽ.. Facebook il ഉണ്ടോ ? ഞാൻ കണ്ടിട്ടില്ല ലോ ?
  പറഞ്ഞു കഴിഞ്ഞു ഓർത്തത് ചോദിച്ചത് ശരിയായില്ല എന്ന്...രാഹുൽ ചിരിച്ചു.  ഉണ്ട്.  ഞാൻ Request വിടാം എന്ന് പറഞ്ഞ്..
  ഞാൻ വീട്ടിൽ വന്നു... അമ്മ ചോദിച്ചു എന്റെ പാറുന് മുഖം ഒക്കെ നാണിച്ചു ഇരിക്കുന്നേ ? ആരും പെണ്ണ് കാണാൻ വന്നില്ല  എന്ന് പറഞ്ഞ് ചിരിച്ചു...
  വീട്ടിൽ വന്ന് ഫോൺ നോക്കി ഇരുന്നു.
  പതിവില്ലാതെ ഫോൺ കുത്തി കൊണ്ട് ഇരിക്കുന്ന കൊണ്ട് അമ്മ ഒന്ന് നോക്കി.  ഞാൻ എന്റെ കൂട്ടുകാരിയെ വിളിച്ചു അവളാണ് എന്റെ എല്ലാം.  അൻജു .

  അവളെ വിളിച്ചു ഇന്നത്തെ എല്ലാം പറഞ്ഞു.  അപ്പോൾ അവളുടെ കളിയാക്കൽ തുടങ്ങി.  ഇനി ഇപ്പോൾ മോൾക്ക് നമ്മളെ ഒന്നും വേണ്ട ലേ...
  പെട്ടെന്ന് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു...
  തുടരും...