• lifein_closed_circle 30w

    ഈ മുറിവുണങ്ങുന്നില്ല.
    ചോര കിനിഞ്ഞു കൊണ്ടിരിക്കുന്നു.
    ഇല്ലല്ലോ, പാടു മാത്രേ ഇപ്പോഴുള്ളൂ.
    അതു താനേ മാഞ്ഞു പോകും.
    ഇല്ല, ഈ മുറിവുണങ്ങുന്നില്ല.
    ഇടയ്ക്കിടക്ക് അവിടം നനയുന്നുണ്ട്.
    തോന്നലാണ്, കാലം മായ്ക്കാത്ത
    മുറിവുകളില്ല.
    ശരിയാണല്ലോ, പാടു മാത്രേ ഉള്ളു.
    വെറുതെ ഭയന്നു ആ മുറിവിനെ.
    നോക്കൂ, ഇന്നലത്തേതിനെക്കാൾ
    ഇന്ന് മുറിവുണങ്ങിയിട്ടില്ലേ?
    ഉവ്വു, അതു മായുകയാണ്.
    അല്ലല്ലോ, മിനിഞ്ഞാന്നു ഇതിലും
    ചെറുതായിരുന്നു.
    പറഞ്ഞില്ലേ, മുറിവുണങ്ങുന്നില്ല.
    ചോര പൊടിയുന്നും ഉണ്ട്.
    എന്റെ പാവാടയിൽ നിറം പടരുന്നുണ്ട്.
    ©lifein_closed_circle