• deepikapratheesh 51w

    ആത്മഹത്യാക്കുറിപ്പ്

    വിറയാർന്ന കൈപ്പട
    പൊഴിഞ്ഞുവീണ മുത്തുകൾ പോലെ അക്ഷരങ്ങൾ
    അതിൽ അവസാന വാക്കുകൾ
    പരാതിപ്പെടാതെ 
    പരിഭവപ്പെടതെ
    വളരെ ചുരുക്കി ഒരു പിടി വാക്കുകൾ
    പ്രതിഫലനങ്ങൾ

    ഇനിയില്ലെന്നോർക്കുമ്പോഴുള്ള നഷ്ടബോധം
    അറിയാത്ത വഴിവക്കിലെത്തുമ്പോഴുള്ള അമ്പരപ്പ്‌

    എല്ലാം കഴിഞ്ഞ്‌ 
    അവസാനത്തെ ഒപ്പ്‌
    (സാധാരണയുണ്ടാവുന്ന വടിവ്‌ അതിനുണ്ടാവില്ല)
    എല്ലാം ഒടുക്കുന്ന ആ തിയതി
    പിന്നെ സ്ഥലം
    ഒടുക്കം ഒരു ബിന്ദു
    അവിടെ തൂലിക തുമ്പ്‌ ആഴത്തിൽ പതിഞ്ഞിരിക്കും....

    ©deepikapratheesh