• thasliya_mongam 22w

    അവൾക് വേണ്ടി

    ഊഞ്ഞാലാടി മണ്ണപ്പം ചുട്ടു
    കളിക്കേണ്ട പ്രായത്തിൽ
    പേരില്ലാത്ത മാംസപിണ്ഡമായി
    അവൾ ആടിയത്
    അവന്റെ ഉള്ളിൽ നുരപൊന്തിയ
    കാമഭ്രാന്തിനാൽ ആയിരുന്നു

    ഈ ജന്മം മുഴുവൻ അവന്
    ശിക്ഷ അർഹിക്കുന്നന്നറിഞ്ഞിട്ടും
    എന്തിനിവരെ വെറുതെ വിട്ടു....???

    എതിരെ വന്ന സാധാരണക്കാരൻ
    ഈ പിഞ്ചു പൈതലിന്റെ
    നീതിക്ക് വേണ്ടി ശബ്ദം ഉയർത്തിയതിന്
    എന്ത് തെറ്റുണ്ടെന്ന് മൂക്ക്മുട്ടെ
    തിന്ന് വീർത്ത ഇവിടുത്തെ
    ഭരണധികാരികൾ പറയട്ടെ........

    തന്നെ സാക്ഷിയാക്കി കടിച്ചുകീറിയ
    പെൺജന്മങ്ങളുടെ ദീനരോധനമാണ്
    നിലക്കാത്ത ഓരോ പ്രളയവും
    പ്രകൃതി ഉറഞ്ഞു തുള്ളിയത്
    ഇതിനെല്ലാം ഉള്ള ചെറിയ ശിക്ഷയാകാം
    നിലക്കാത്ത ഓരോ ദുരന്തങ്ങളും
    ഓരോ ഓർമപെടുത്തലുകളാണ്....

    ✍️തസ്‌ലിയ മോങ്ങം

    @nithyapranayini
    @majnuu
    @bichuwdr
    @najiyabasheer
    @guruuu
    @anagha_jayadas
    @m_jamshi
    @prakashinin
    @lineesh

    Read More

    ©thasliya_thasimol