• ansi_rajeesh 6w

    ചിണുങ്ങി ചിണുങ്ങി പെയ്യേണ്ടുന്ന ചിങ്ങ മഴയന്ന് ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു ...
    മനസ്സിൽ ഘനീഭവിച്ചു കിടക്കുന്ന അഴലിൻ മേഘങ്ങളാണോ ഇങ്ങിനെ പെയ്തൊഴിയുന്നതെന്നു നിനച്ചിരിക്കവേ മേൽക്കൂരയിലെ കീറിയ ഓലചീളുകൾക്കിടയിലൂടെ ഇറ്റുവീണ മഴത്തുള്ളികൾ കവിളിൽ മുത്തമിട്ടു ..
    അതെ .. അന്നും ഒരു തിരുവോണ നാൾ ആയിരുന്നു ...
    ആര്ഭാടങ്ങളോ ആഘോഷങ്ങളോ എന്തെന്നറിയാത്ത .. പുത്തനുടുപ്പും പൂക്കളവുമില്ലാത്ത .. ഇല നിറഞ്ഞു വിളമ്പിയ സദ്യ വട്ടങ്ങൾ ഇല്ലാത്ത തിരുവോണം ...
    കൊഴിഞ്ഞു പോയ ബാല്യത്തിന്റെ വിസ്മരിക്കപ്പെടാൻ വയ്യാത്ത ഓർമ്മകളിൽ ഒന്ന് ...

    അന്നെന്നിൽ ഉതിർന്ന മിഴിനീർകണങ്ങൾ അത്രയും കാലത്തിൻ കരങ്ങളാൽ മായ്ച്ചു കളഞ്ഞ ദൈവമേ നന്ദി 🙏🏻🙏🏻🙏🏻

    പ്രത്യാശയുടെ .. ഐശ്വര്യത്തിന്റെ .. ത്യാഗത്തിന്റെ മഹത്വം തുളുമ്പുന്ന ഈ നാളിൽ , നിറഞ്ഞ മിഴികളിൽ നിന്നുതിരുന്ന ഓരോ തുള്ളികളിലും മഴവില്ലു വിരിയിക്കാൻ കഴിവുള്ള ദൈവം എല്ലാവർക്കും നന്മകൾ മാത്രം ചൊരിയട്ടെ എന്ന പ്രാർത്ഥനയോടെ ..
    ഹൃദയത്തിന്റെ ഭാഷയിൽ നേരുന്നു ...

    തിരുവോണാശംസകൾ 😍😍😍😍😍


    ©ansi_rajeesh