• rahulkodungallur 22w

    സഞ്ചയനം

    അസ്ഥികൾ വാരിക്കൂട്ടി
    കണ്ണീർ പൊഴിക്കുമ്പോഴും
    എന്റെ കണ്ണുകൾ
    തിരഞ്ഞത്
    ആ സ്വർണ്ണപ്പല്ലുകൾക്കു
    വേണ്ടിയായിരുന്നു -
    മാന്തിയും
    പെറുക്കിയും
    അവിടം ശൂന്യമാക്കി.
    അലമുറയിട്ടു കരയാൻ
    സമയമായി-
    വീണ്ടും ഒരുവട്ടം കൂടി
    ആ ചിതയിലേക്ക്
    തിരിഞ്ഞുനോക്കി
    മണ്ണിട്ട് മൂടും
    മുൻപ്
    ഒരിക്കൽ കൂടി
    ആ സ്വർണ്ണപ്പല്ലുകൾ
    തിരയാൻ വേണ്ടി
    മാത്രം.

    ©rahulkodungallur