• geothomas 9w

    നിക്ഷേപം...

    പിറന്ന നാടും...
    ഉയിരും ഉടലും പകുത്തുനല്കിയ അപ്പനും അമ്മയും...
    ഉദരം പങ്കിട്ട കൂടപ്പിറപ്പും...
    സൗഹൃദങ്ങളുടെ തണൽ വിരിച്ച ചങ്ങാതിമാരും...
    ജീവിതയാത്രയിൽ സന്ധ്യാവെളിച്ചമായി എവിടെയോ വച്ചു കണ്ടുമുട്ടിയ നീയും ഇന്നെനിക്ക് അന്യമാകുമ്പോൾ ഉള്ളിൽ കനൽ ചൂട് ഉയരുന്നു...
    എല്ലാം അന്യമായ, ഒന്നും അവകാശമായില്ലാത്ത, തണൽ മരങ്ങൾ കൊഴിഞ്ഞുപോയ, ഒടുവിൽ ആരുടെയോ പേരിലുള്ള ശവകുടീരത്തിൽ തല ചായ്ച്ചുറങ്ങിയ നീ എല്ലാം പറയാതെ പറഞ്ഞില്ലേ, നിക്ഷേപം സ്വർഗത്തിൽ സൂക്ഷിക്കാൻ...(ലൂക്കാ 18 : 22)
    ഓ ദൈവമേ...!!! ഞാൻ ഇതുവരെയും നിക്ഷേപിച്ചത് ഓട്ട പാത്രങ്ങളിലായിരുന്നല്ലോ...

    ©geothomas