• rajeeshunnithan 30w

    #rajeeshunnithan#malayalam#kavitha#സ്ത്രീത്വം

    Read More

    പിടയുമെൻ ഹൃദയത്തിൻ ആത്മരോദം
    കേൾക്കാൻ ഇന്നാരുമില്ലി ധരണിയിൽ
    തകരുന്നു മാനവ സംസ്‌കാര സംസ്‌കൃതി
    പായുന്നു മിഥ്യ തൻ പിന്നാലെ എല്ലാരും.
    തേച്ചുമിനുക്കിയ വാക്കുകൾ ചുറ്റിലും
    ഒന്നിലും തെല്ലില്ല ഹൃദയ ശുദ്ധി.
    കൂടെപ്പിറപ്പുകൾ നാട്യം നടിക്കുന്നു
    കൂടെ ഉള്ളോരും അത്രമാത്രം.
    യുവത്വങ്ങൾ സിരകളിൽ ലഹരി നിറക്കുന്നു
    പച്ച മാംസം ഭുജിക്കുന്നു ആവോളം.
    "സ്ത്രീത്വം" എന്നുള്ളതൊരു ഭോഗവസ്തു
    എന്നതാണത്രേ "നവചിന്തനം".
    ഇരുളിന്റെ മറപറ്റി അണയുന്ന പേയ്ക്കൾക്കു
    വിശപ്പടക്കാനുള്ള ഭോജ്യവസ്തു.
    അണയുന്നു മനുഷ്യത്വമീ ഭൂവിൽ
    പിറകൊള്ളുന്നു കിരാത കാട്ടാള നീതികൾ.
    ജനനിയായി, പുത്രിയായി, പത്നിയായി, കൂടെപ്പിറപ്പായി
    മാറേണ്ട സ്ത്രീത്വംവേരറ്റു വീഴുന്നുവീ തെരുവോരങ്ങളിൽ.
    ചേതനയറ്റൊരീ ജനനിതൻ മടിത്തട്ടിൽ
    ആർത്തുല്ലസിച്ചിടുന്നു നവലോകകിങ്കരർ.
    മരിക്കുന്നു മനുഷ്യത്വം, ജനിക്കുന്നു കിരാത
    കാട്ടാള നീതികൾ, മരിക്കുന്നു ഈ ഭൂവും
    മനുഷ്യനും എന്നേക്കുമായി..........
    ©rajeeshunnithan