വടി
ഒരു കറുത്ത വടി പായലുമേഞ്ഞ നടകൾ കേറി കൊലോത്തിന്റെ മുറ്റത്ത് വന്നു നിന്നു....
കാര്യം ചോദിച്ചപ്പോൾ പണ്ടെങ്ങാണ്ട് ഇവ്ടെഉണ്ടാരുന്ന പ്ലാവിന്റെ കൊമ്പാണെന്ന് പറഞ്ഞു....
പ്ലാവ് കാണാത്ത, കേൾക്കാത്ത 5ജി പിള്ളേർ ആ വടിയൊടിച്ചു ആറുകഷ്ണമാക്കി വലിച്ചെറിഞ്ഞു...
അതോടെ കാര്യമായി എന്തോ പറയാൻ വന്ന കറുത്ത വടി ഒടിഞ്ഞു മുറിഞ്ഞു e-മാലിന്യത്തിന്റെ കൂടെ കൊണ്ടെത്തള്ളി....
©haritha_h_nair
-
haritha_h_nair 10w