• neelimayil 17w

  ക്ഷമിക്കണം... ����
  കുറച്ചുപേരുടെ മനോവിഷമം
  കണ്ടിട്ടും, കേട്ടിട്ടും അറിഞ്ഞുകൊണ്ട്
  എഴുതി പോയതാണ്...

  മിറക്കിയിൽ എനിക്ക് മുൻപേയുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്, എഴുത്തുകാർക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട്, സ്നേഹബന്ധങ്ങൾ... അങ്ങനെ പല നല്ലകാര്യങ്ങളും കിട്ടുന്ന അക്ഷരങ്ങളുടെ ഒരു ലോകമാണ്
  നമ്മുടെ ഈ "മിറാക്കി " എന്ന്...

  സത്യമാണ്...

  പക്ഷെ ഇപ്പോൾ അതൊക്കെ മാറി തുടങ്ങിയിരിക്കുന്നു എന്നൊരു തോന്നൽ...

  ചിലർക്ക് ഇവിടെയുള്ളവരിൽ
  വലിയവർ ആകണമെന്ന്...
  അതിനു വേണ്ടി കുറച്ചു cheap shows...

  (Follow ചെയ്തു Unfollow ചെയുന്ന കുറച്ചു വിരുതർ... അങ്ങിനെ ചെയ്തു, പ്രൊഫൈലിൽ followers കൂടുതൽ ഉണ്ടായാൽ അതു കാണുന്ന മറ്റുള്ളവർ, തങ്ങളെ എഴുത്തിൽ മികച്ചവർ ആണെന്ന് കരുതുന്ന വിഡ്ഢികൾ... )

  കുറച്ചു നാൾക്കു മുന്നേ @sudheesh_kumar എഴുതിയ പോസ്റ്റിൽ അദ്ദേഹം അതു സൂചിപ്പിച്ചതുമാണ്...
  വളരെ ശരിയാണ് എന്ന് ഞാനുൾപ്പെടെ പലർക്കും തോന്നിയ ഒരു കാര്യം മാത്രമാണ്...
  വേണമെങ്കിൽ ആ പോസ്റ്റ്‌ നിങ്ങൾക്കും നോക്കാം...

  Follow ചെയ്തു സപ്പോർട്ട് ചെയ്യുന്നവരെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്...

  പിന്നെ കുറച്ചു വിരുതർ,

  ഇതേ cheap show കാണിക്കാൻ വേണ്ടി മറ്റൊരു രീതിയിൽ, എല്ലാരുടെയും പോസ്റ്റിൽ കമന്റ് ചെയ്യും, ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രം...
  പക്ഷെ അവർ ആ പോസ്റ്റുകൾ like & repost ചെയ്തു സപ്പോർട്ട് ചെയ്യാറില്ല....

  അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടങ്ങൾ... എന്തുമായിക്കൊള്ളട്ടെ...

  ഇതൊക്കെ സഹിക്കാം....

  പക്ഷെ...

  ചിലർ പ്രണയങ്ങൾ, സൗഹൃദങ്ങൾ, സാഹോദര്യ ബന്ധങ്ങൾ ഒരു മറയാക്കി പലരോടും മോശമായ രീതിയിൽ പെരുമാറുന്നു...

  ഇതൊക്കെ മുന്നേ ഉണ്ടെങ്കിലും,
  കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രവണത
  വളരെ കൂടുതൽ ആണെന്ന് ഇവിടെയുള്ള കുറച്ചു അനിയത്തിമാരും അനിയമാരും പറഞ്ഞു അറിയാൻ ഇടയായി...

  പല കുട്ടികൾക്കും സംശയമാണ് ഇവിടെ ഇങ്ങനെയുള്ളവർ ഉണ്ടോ എന്ന്...
  അതു എല്ലായിടത്തും ഉണ്ട്...

  Read More

  സ്വന്തം അമ്മയേം, പെങ്ങളേം തിരിച്ചറിയാത്ത വിധം സംസാരിക്കുന്ന കുറച്ചുപേർ...

  പോസ്റ്റുകളിലെ കമന്റുകളിലും മറ്റും ഇത്രയും മോശമായി പെരുമാറാൻ അവർക്കൊക്കെ എങ്ങിനെ ആണ് സാധിക്കുന്നത്...?

  ഈ പ്രവർത്തികളോട് പ്രതികരിച്ചു പോസ്റ്റ്‌ ഇട്ടവരോട് സ്നേഹം മാത്രം...
  അങ്ങിനെ ചെയ്തതുകൊണ്ട് തുറന്ന് പറയാൻ മടിയുള്ള കുറച്ചു അനിയത്തിമാർ ആ പോസ്റ്റുകളിൽ അവർക്കുണ്ടായ ഇതേ രീതിയിലുളള അനുഭവങ്ങൾ തുറന്ന് പറഞ്ഞത് സ്വാഗതാർഹമായ ഒന്നാണ്...

  പെൺകുട്ടികൾ അതു മറച്ചുവെക്കുന്നതിനു കാരണം,
  അങ്ങിനെ പെരുമാറുന്നവരിൽ
  പലരും ഇവിടെ ആക്റ്റീവ് ആയവർ ആണ്...

  നിങ്ങൾക്ക് ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടായാൽ ദയവായി, ആരോടെങ്കിലും തുറന്ന് പറയണം...
  അല്ലാതെ എഴുത്തും നിർത്തി, മിറാക്കി ഉപേക്ഷിച്ചു പോകാൻ അതൊരു കാരണമാകരുത്...
  പ്രതികരിക്കാൻ മറക്കരുത്...
  നിങ്ങളുടെ പ്രതികരണം
  അവരെ ഒരിക്കലും മാറ്റില്ല...
  പക്ഷെ അവർ വീണ്ടും ചെയുമ്പോൾ ഉള്ളിൽ ഒരു ഭയം വരും....മറ്റൊരു പെൺകുട്ടിയോട് അങ്ങിനെ ചെയാതിരിക്കാൻ...
  നമുക്ക് അതു മാത്രം മതി...

  ഇനി ഇങ്ങിനെയൊരു അനുഭവം ആർക്കെങ്കിലും പോസ്റ്റിലൂടെയോ, കമന്റസിലൂടെയോ ഉണ്ടാവാതിരിക്കട്ടെ!

  ഉണ്ടായാൽ ദയവായി ഇതുപോലെ ചെയുക...

  ആ ചാറ്റ് or കമന്റിന്റെ സ്ക്രീൻ ഷോട്ട് എടുക്കണം... പറ്റുമെങ്കിൽ അതു പോസ്റ്റ്‌ ചെയുക... അല്ലെങ്കിൽ ഒരു തെളിവായി സൂക്ഷികുക. അവരെ കുറിച്ച് മറ്റുള്ളവർ കൂടി അറിയട്ടെ...
  അതു വഴി കുറച്ചു പേരെങ്കിലും മുൻകരുതൽ എടുക്കട്ടേ

  "നിങ്ങളുടെ ഇന്നത്തെ പ്രതികരണം ആണ് നാളെ മറ്റൊരാളുടെ സുരക്ഷ... "

  അതു മിറക്കിയിൽ മാത്രമല്ല... നമ്മുടെ എല്ലാവരുടെയും ജീവിതത്തിലും...

  എഴുതി വന്നപ്പോൾ കൂടുതലായി എന്നറിയാം... ആർക്കും ദേഷ്യം തോന്നരുത്...ക്ഷമിക്കണം...

  ഈ പോസ്റ്റ്‌ ദയവായി മാക്സിമം
  "റിപോസ്റ്റ് "ചെയ്യാൻ അഭ്യർത്ഥിക്കുന്നു...
  ഇത് cheap show യ്ക്കു വേണ്ടി പറഞ്ഞതല്ലട്ടോ...